InternationalLatest

ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ആര്‍.ടി. പി.സി.ആര്‍. ടെസ്റ്റിങ് ലാബ് ദുബായില്‍ തുറക്കുന്നു

“Manju”

ദുബായ് : ലോകത്തിലെ ഏറ്റവുംവലിയ കോവിഡ് ആര്‍.ടി. പി.സി.ആര്‍. ടെസ്റ്റിങ് ലാബുകളിലൊന്ന് ദുബായില്‍ തുറക്കുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിന് സമീപമാണ് ഇന്‍ഹൗസ് എയര്‍പോര്‍ട് ടെസ്റ്റിംഗ് ലാബ് സജ്ജീകരിക്കുക.
വ്യോമഗതാഗതം സാധാരണഗതിയിലാവുന്നതിന് മുന്നോടിയായാണ് തയ്യാറെടുപ്പുകള്‍. ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം ആയതിനാല്‍ ഇനി തിരക്കും വര്‍ധിക്കാന്‍ ഇടയുണ്ട്. 15 മാസമായി ഭാഗികമായി മാത്രം പ്രവര്‍ത്തിച്ചിരുന്ന ദുബായ് വിമാനത്താവളം ടെര്‍മിനല്‍ വണ്‍ ബുധനാഴ്ച പൂര്‍ണശേഷിയില്‍ തുറന്നുപ്രവര്‍ത്തിക്കും.
20,000 ചതുരശ്രയടിയിലുള്ള ലബോറട്ടറിയില്‍ ഏറ്റവും നൂതന കോവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിങ് ഉപകരണങ്ങളാണ് ഉപയോഗിക്കുക. ദുബായ് എയര്‍പോര്‍ട്ട്, ഹെല്‍ത്ത് അതോറിറ്റി, ലാബ് ഓപ്പറേറ്റര്‍ പ്യുവര്‍ ഹെല്‍ത്ത് എന്നിവ സഹകരിച്ചാണ് ലാബ് പ്രവര്‍ത്തിക്കുക .പ്രതിദിനം ഒരു ലക്ഷം സാമ്ബിളുകള്‍ ശേഖരിക്കാനും ഏതാനും മണിക്കൂറുകള്‍കൊണ്ടുതന്നെ ഫലങ്ങള്‍ നല്‍കാനും കഴിയുമെന്ന് എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു.

Related Articles

Check Also
Close
Back to top button