KeralaLatestThiruvananthapuram

വെഞ്ഞാറമൂട് ഗവ. യു പി എസ് സമ്പൂർണ്ണ ഡിജിറ്റൽ സ്കൂളായി പ്രഖ്യാപിച്ചു

“Manju”

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഗവ യുപി സ്കൂളിനെ സമ്പൂർണ്ണ ഡിജിറ്റൽ സ്കൂളായി പ്രഖ്യാപിച്ചു. പഠനം ഓൺലൈനായി മാറിയതോടെ പഠന സൗകര്യമില്ലാത്ത മുഴുവൻ കുട്ടികൾക്കും സ്മാർട്ട് ഫോണുകൾ നൽകിയാണ് സ്കൂൾ ഡിജിറ്റൽ സ്കൂളായത്.സ്കൂൾ എസ്ആർജിയുടെ നേതൃത്വത്തിൽ 60ഫോണുകളാണ് സ്വരൂപിച്ചത്.സ്കൂളിലെ 84 കുട്ടികൾക്ക് ഇതുവഴി ഓൺലൈൻ സൗകര്യം ലഭിക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ സ്മാർട്ട് ഫോണുകളുടെ വിതരണവും സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനവും ഡി കെ മുരളി എംഎൽഎ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എസ് ഷിഹാസ് അധ്യക്ഷനായി.എച്ച്എം ഇൻ ചാർജ് എസ് അജിത്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ ഷീല കുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി അസീനബീവി, അരുണ സി ബാലൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സജീന, ആർ ഉഷാകുമാരി, എ ഇ ഒ ഇ വിജയകുമാരൻ നമ്പൂതിരി, പി സജി, സി ശശിധരൻപിള്ള, സുമലക്ഷ്മി, എസ് സൗമ്യ, എസ് നഹാസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button