IndiaLatest

കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല

“Manju”

കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ പ്രണയിച്ച മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. യുവാവും കൊല്ലപ്പെട്ടു . കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ ആണ് സംഭവം. പ്രണയബന്ധം ആരോപിച്ച്‌ ഒരു മുസ്ലീം കുടുംബം മകളെയും ദലിത് യുവാവിനെയും മര്‍ദ്ദിച്ചു. പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായും ഒരാള്‍ ഒളിവില്‍ കഴിയുകയാണെന്നും വിജയപുര പോലീസ് സൂപ്രണ്ട് അനുപം അഗര്‍വാള്‍ പറഞ്ഞു.
വിജയപുരയിലെ ദേവര ഹിപ്പരഗി താലൂക്കിലെ സലദഹള്ളി ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 19 കാരനായ ബസവരാജുവും 16 കാരനായ ദാവലബിയും ആക്രമിക്കപ്പെട്ടു. പെണ്‍കുട്ടിയോട് അകന്നു നില്‍ക്കണമെന്ന് മുസ്ലീം കുടുംബം നേരത്തെ ആണ്‍കുട്ടിയോട് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അനുസരിച്ചില്ല.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ആണ്‍കുട്ടിയും പെണ്‍കുട്ടിയും വയലില്‍ ഉണ്ടായിരുന്നപ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും മറ്റ് മൂന്ന് പേരും അവിടെയെത്തി കല്ലും വടിയും ഉപയോഗിച്ച്‌ ഇരുവരെയും ആക്രമിച്ചു. കൊലപാതകത്തിന് ശേഷം പ്രതി അവിടെ നിന്ന് ഓടിപ്പോയി.
സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ച ശേഷം പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ബുധനാഴ്ച ഈ കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും വ്യാഴാഴ്ച രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related Articles

Back to top button