KeralaLatestThiruvananthapuram

സ്ത്രീധന പ്രശ്നം; നോഡല്‍ ഓഫീസര്‍ക്ക് ഇന്ന് ലഭിച്ചത് 154 പരാതികള്‍

“Manju”

Dowry issue; The nodal officer received 154 complaints today
തിരുവനന്തപുരം: സ്ത്രീധനവും ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് ഇന്ന് 300 ല്‍ അധികം പേരാണ് ഫോണിലൂടെയും ഇമെയിലിലൂടെയും പരാതി നല്‍കിയത്.
സ്ത്രീധനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആര്‍.നിശാന്തിനിയെ ഇന്ന് 154 പേര്‍ മൊബൈല്‍ ഫോണില്‍ വിളിച്ച്‌ പരാതി നല്‍കി. ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 128 പരാതികള്‍ ലഭിച്ചു. ഈ പദ്ധതിയുടെ മൊബൈല്‍ നമ്ബറില്‍ വിളിച്ച്‌ 64 പേരും പരാതി അറിയിച്ചു.
ഇന്നലെയാണ് പുതിയ സര്‍ക്കാര്‍ സംവിധാനം നിലവില്‍ വന്നത്. ഇന്നലെ നോഡല്‍ ഓഫീസറുടെ മൊബൈല്‍ ഫോണില്‍ വിളിച്ചാണ് 108 പേരും അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 76 പരാതികള്‍ ലഭിച്ചിരുന്നു.

Related Articles

Back to top button