InternationalLatest

ഗോള്‍ഡന്‍ വീസ പുരസ്ക്കാരം നേടി മലയാളി ആയുര്‍വേദ ഡോക്ടര്‍

“Manju”

ദുബായ്: യുഎഇയുടെ ഗോള്‍ഡന്‍ വീസ പരസ്ക്കാരം നേടി മലയാളി വനിതാ ആയുര്‍വേദ ഡോക്ടര്‍. ദുബായിലെ ഡോ. ജസ്നാസ് ആയുര്‍വേദ ക്ലിനിക്ക് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജസ്ന ജമാലിനാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചത്. ദുബായിലെ ആര്‍ക്കിടെക്‌ട് തൃശൂര്‍ എങ്കക്കാട് സ്വദേശി ഷാജു ഖാദറിന്റെ ഭാര്യയാണ്.വിദേശത്ത് ആയൂര്‍വേദ ചികിത്സാരീതിക്ക് കൂടി ലഭിച്ച അംഗീകാരമാണ് തന്റെ നേട്ടമെന്ന് ഡോ. ജസ്ന പറഞ്ഞു.

ജസ്ന 12 വര്‍ഷത്തിലേറെയായി ദുബായില്‍ ആയുര്‍വേദ ചികില്‍സാ രംഗത്ത് സജീവമാണ്. തൃശൂര്‍ എടത്തിരുത്തി കുട്ടമംഗലം കുഞ്ഞിമാക്കച്ചാലില്‍ ജമാലുദ്ദീന്റെയും റഷീദയുടെയും മകളാണ്. മക്കള്‍: അല്‍താഫ്, അല്‍ഫാസ്, അലിഫ്ന കുല്‍സും. വിവിധ മേഖലകളിലെ വിദഗ്ധര്‍ക്കും നിക്ഷേപകര്‍ക്കും ഉന്നതവിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്കുമാണ് യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.

Related Articles

Back to top button