InternationalLatest

എ​ഴു​ത്തു​കാ​ര​നും നി​ര്‍മാ​താ​വു​മാ​യ വി.എം. ബദറുദ്ദീന്‍ നിര്യാതനായി

“Manju”

മ​സ്‌​ക​ത്ത്: എ​ഴു​ത്തു​കാ​ര​നും ച​ല​ച്ചി​ത്ര നി​ര്‍മാ​താ​വു​മാ​യ വ​ലി​യ​ക​ത്ത് ബ​ദ​റു​ദ്ദീ​ന്‍ (വി.​എം. ബ​ദ​റു​ദ്ദീ​ന്‍) മ​സ്‌​ക​ത്തി​ല്‍ നി​ര്യാ​ത​നാ​യി.
‘ഫി​ര്‍ ആ​യി ബ​ര്‍സാ​ത്’ എ​ന്ന ഹി​ന്ദി സി​നി​മ​യും ‘കോ​ട’ എ​ന്ന നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി മ​ല​യാ​ള സീ​രി​യ​ലും നി​ര്‍മി​ച്ചി​ട്ടു​ണ്ട്.

അ​ത്താ​ണി, കോ​ട, കാ​ര​യ്ക്കാ​ത്തോ​ട്ടം എ​ന്നീ കൃ​തി​ക​ളു​ടെ ര​ച​യി​താ​വാ​ണ്. മും​ബൈ​യി​ലെ ആ​റ്റ​മി​ക് എ​ന​ര്‍ജി​യി​ലെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​സ്‌​ക​ത്തി​ല്‍ എ​ത്തി​യ​ത്. മ​സ്‌​ക​ത്തി​ലെ സ​വാ​വി ഗ്രൂ​പ്പി​ല്‍ മാ​നേ​ജ​റും ഡ​യ​റ​ക്ട​റു​മാ​യി ഒ​ടു​വി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റം മ​ങ്ക​ട സ്വ​ദേ​ശി​യാ​ണ്.

Related Articles

Back to top button