LatestThiruvananthapuram

ജീവനക്കാര്‍ക്ക് പരിശീലനവുമായി കേരള ബാങ്ക്

“Manju”

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും അതിവേഗം വായ്‌പ ലഭ്യമാക്കാനായി ജീവനക്കാര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചുവെന്ന് കേരള ബാങ്ക് വ്യക്തമാക്കി. സാങ്കേതികതയും കാലതാമസവും ഒഴിവാക്കി വേഗത്തില്‍ വായ്‌പാ ലഭ്യത ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശവും നല്‍കി.

രണ്ടാംഘട്ട ലോക്ക്ഡൗണിന്റെ തുടക്കം മുതല്‍ ഇതുവരെ ഒന്നിടവിട്ട ദിവസങ്ങളിലായി 115ലേറെ ക്ളാസുകള്‍ സംഘടിപ്പിച്ചു. സീനിയര്‍ മാനേജര്‍ മുതല്‍ താഴോട്ടുള്ള 4,000ലേറെ ജീവനക്കാര്‍ പങ്കെടുത്തു. കേരള ബാങ്കിലെ 22ലേറെ വരുന്ന വിവിധ വായ്‌പാ പദ്ധതികളെ കുറിച്ചാണ് പരിശീലനം.

വിവിധ ജില്ലാ ബാങ്കുകളിലെയും സംസ്ഥാന സഹകരണ ബാങ്കിലെയും 30ഓളം ജീവനക്കാര്‍ക്ക് മികച്ച പരിശീലനം നല്‍കി ഒരു ട്രെയിനേഴ്‌സ് ഗ്രൂപ്പിനെ കേരളബാങ്ക് രൂപീകരണ വേളയില്‍ തന്നെ സജ്ജമാക്കിയിരുന്നു. ചെലവ് പരമാവധി കുറച്ച്‌, പ്രവര്‍ത്തനക്ഷമത കൂട്ടാനായി രൂപീകരിച്ച ഈ ഗ്രൂപ്പാണ് പരിശീലനം നല്‍കുന്നത്.

Related Articles

Back to top button