KeralaLatest

ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതി അറസ്റ്റില്‍

“Manju”

ആലപ്പുഴ: ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 21-ാം വാര്‍ഡില്‍ പരുത്തിയില്‍ ജെയ്‌സണെയാണ് കാട്ടൂര്‍ ഭാഗത്ത് നിന്നും പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കലവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിലായിരുന്നു അറസ്റ്റ്. ഇയാള്‍ ഉപയോഗിച്ചിരുന്ന കാറും, അതിലുണ്ടായിരുന്ന വാളും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗുണ്ടാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന ജെയ്‌സണ്‍ അടുത്തസമയത്താണ് ജയില്‍ മോചിതനായത്. ഇയാള്‍ക്കെതിരെ മണ്ണഞ്ചേരി, ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളിലായി വധശ്രമ കേസുള്‍പ്പടെ പതിനഞ്ചോളം കേസുകളുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related Articles

Back to top button