International

ഇസ്ലാമിക് സ്റ്റേറ്റിന്റെ ശബ്ദം മുഹമ്മദ് ഖലീഫ സിറിയൻ ജയിലിൽ

“Manju”

ഒട്ടാവ ; ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊലപാതക വീഡിയോകൾക്ക് ശബ്ദം നൽകിയിരുന്ന മുഹമ്മദ് ഖലീഫയ്ക്കെതിരെ ശക്തമായ തെളിവുകൾ നിരത്തി കനേഡിയൻ പോലീസ് . ഐടി ജീവനക്കാരനായിരുന്ന മുഹമ്മദ് ഖലീഫ ഐ എസിന്റെ ശബ്ദം എന്നാണറിയപ്പെടുന്നത് .

2019 ജനുവരിയിൽ യുഎസ് പിന്തുണയോടെ കുർദിഷ് സേനയാണ് സിറിയയിൽ നിന്ന് കനേഡിയൻ പൗരനായ മുഹമ്മദ് ഖലീഫയെ പിടികൂടിയത്. ഒന്റാറിയോ സുപ്പീരിയർ കോടതിയിൽ കനേഡിയൻ പോലീസ് നൽകിയ സത്യവാങ്മൂലത്തിൽ യുഎസ് സേന ശേഖരിച്ചതടക്കമുള്ള തെളിവുകളും നൽകിയിട്ടുണ്ട്. പിടിയിലായ സമയത്ത് താൻ അബു റിദ്വാൻ അൽ കനാഡി ആണെന്നായിരുന്നു ഖലീഫ പറഞ്ഞിരുന്നത് . എന്നാൽ കനാഡി കനേഡിയക്കാരനായ ഖലീഫ തന്നെയാണേന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകളാണ് കനേഡിയൻ പോലീസ് കണ്ടെത്തിയത്.

ഐഎസ് സെൻട്രൽ മീഡിയ ബ്യൂറോയിലെ പ്രധാനികളിൽ ഒരാളായിരുന്നു മുഹമ്മദ് ഖലീഫയെന്ന് റോയൽ കനേഡിയൽ മൗണ്ടഡ് പോലീസ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

ഐഎസിന്റെ ഏറ്റവും അക്രമാസക്തവും , ഭീതിപ്പെടുത്തുന്നതുമായ നിരവധി വീഡിയോകളുടെ ഇംഗ്ലീഷ് ആഖ്യാതാവാണ് ഖലീഫ. 2014 ലെ ‘ ദി ഫ്ലേംസ് ഓഫ് വാർ ’ഉൾപ്പെടെ, ഐഎസ് ഭീകരർ തടവുകാരെ കൂട്ടത്തോടെ വധിക്കുന്ന പല വീഡിയോകൾക്കും ശബ്ദം നൽകിയിരുന്നത് ഖലീഫയാണ്

ഐ എസിൽ ചേരാനായാണ് ഖലീഫ കാനഡ വിട്ടുപോയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട് . മാത്രമല്ല ഏറെ പേരെ ഐ എസിൽ ചേരാൻ പ്രേരിപ്പിക്കുകയും ചെയ്തു . അന്താരാഷ്ട്ര മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലും ഖലീഫ ഇക്കാര്യങ്ങൾ സമ്മതിച്ചിരുന്നതായി കനേഡിയൻ പോലീസ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

താൻ ഇപ്പോഴും ഐഎസിലെ അംഗമാണെന്ന് ഖലീഫ കരുതുന്നു.രണ്ട് വർഷം മുമ്പ് കുർദിഷ് സേന അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴും സ്വയം അബു റിദ്വാൻ അൽ കനാഡി എന്ന് ഖലീഫ വിശേഷിപ്പിച്ചിരുന്നു . 2017 നവംബർ 20 ന് യുഎസ് സഖ്യസേന സിറിയയിലെ റഖാ പ്രദേശത്ത് നിന്ന് കണ്ടെടുത്ത രണ്ട് രേഖകളും പോലീസ് സത്യവാങ്മൂലത്തിൽ പ്രതിപാദിച്ചിരുന്നു .അതിൽ ഖലീഫയുടെ പേര് പരാമർശിച്ചു കൊണ്ട് ഐസ് സെൻട്രൽ മീഡിയ ബ്യൂറോയിൽ നിന്ന് കമാൻഡർ അയച്ച കത്തും ഉൾപ്പെടുന്നുണ്ട്.

സഖ്യസേന ട്രാക്കുചെയ്യാനും ടാർഗെറ്റുചെയ്യാനും ഉപയോഗിക്കുന്നുവെന്ന് കണ്ടതിനെ തുടർന്ന് 2014 ൽ ഐഎസ് അംഗങ്ങൾ സെൽഫോണുകൾ ഉപയോഗിക്കുന്നതിൽ ജാഗ്രത പുലർത്തിയിരുന്നു.

അൽ കനാഡി ആരാണെന്ന് അന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് ഖലീഫയുടെ അമ്മയെയും സഹോദരിയെയും കനേഡിയൻ പോലീസ് കണ്ടെത്തുകയും ഖലീഫയാണ് സിറിയയിൽ ജയിലിൽ ഉള്ളതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

ഖാലിഫയുടെ കനേഡിയൻ പാസ്‌പോർട്ട് ആപ്ലിക്കേഷനിലെ ഒപ്പും “അബു രദ്വാൻ അൽ കനാഡി” എന്ന ഒപ്പും ഒരേ കൈയ്യക്ഷരത്തിലുള്ളതാണെന്നും കണ്ടെത്തി .

Related Articles

Back to top button