International

മുട്ടയിട്ട് വിരിഞ്ഞ കുഞ്ഞ് ദിനോസറിന്റെ അസ്ഥികൂടം കണ്ടെത്തി

“Manju”

അലാസ്ക ; 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മുട്ടയിട്ട് വിരിഞ്ഞ കുഞ്ഞ് ദിനോസറിന്റെ അസ്ഥികൂടം കണ്ടെത്തി . അലാസ്കയിൽ നിന്നാണ് ചെറിയ ദിനോസറുകളുടെ ഫോസിലുകൾ കണ്ടെത്തിയത് . ആർട്ടിക് പ്രദേശത്ത് വർഷം മുഴുവൻ ദിനോസറുകൾ ജീവിച്ചിരുന്നുവെന്നതിനും , ശീതരക്തമുള്ള ഉരഗങ്ങളായിരുന്നു ഇവയെന്നുമുള്ളതിനു തെളിവാണ് ഈ അസ്ഥികൂടമെന്ന് ‘കറന്റ് ബയോളജി’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഇതുവരെ അലാസ്കയിൽ ഇത്തരത്തിൽ ദിനോസറുകളുടെ വാസസ്ഥലം ഉണ്ടെന്നതിന്റെ തെളിവുകൾ ഗവേഷകർ കണ്ടെത്തിയിട്ടില്ലെന്ന് അലാസ്ക യൂണിവേഴ്‌സിറ്റി ഓഫ് നോർത്ത് മ്യൂസിയം ഡയറക്ടർ പ്രമുഖ എഴുത്തുകാരൻ പാറ്റ് ഡ്രൂക്കെൻ മില്ലർ പറഞ്ഞു.

അലാസ്കയുടെ വടക്കൻ ചരിവിലെ കോൾ‌വില്ലെ നദിയ്ക്ക് സമീപമാണ് ഫോസിൽ കണ്ടെത്തിയത് . ചെറിയ അസ്ഥികളും പല്ലുകളും കണ്ടെത്തിയത് വളരെ പണിപ്പെട്ടാണ്, ഡ്രൂക്കെൻ മില്ലർ പറഞ്ഞു. പതിറ്റാണ്ടുകളായി നീളുന്ന പര്യവേഷണങ്ങളിൽ ശേഖരിച്ച അവശിഷ്ടങ്ങളിൽ നിന്ന് ഒന്നിലധികം തവണ വേർതിരിച്ചെടുത്ത ശേഷമാണ് മൈക്രോസ്കോപ്പിക് പരിശോധനയിലൂടെ ഇവയെ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button