IndiaInternationalLatest

പ്രവാസികളുടെ കൂട്ടായ്മയില്‍ കേരളത്തില്‍ വ്യവസായ സംരംഭം

“Manju”

പ്രവാസികളുടെ കൂട്ടായ്മയിൽ കേരളത്തിൽ വ്യവസായ സംരംഭം | Entrepreneurship in  Kerala in association with expatriates | Madhyamam
കു​വൈ​ത്ത്​ സി​റ്റി: ആ​റു​ ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ തി​ക്കോ​ടി നി​വാ​സി​ക​ളാ​യ പ്ര​വാ​സി​ക​ള്‍ ചേ​ര്‍​ന്ന് രൂ​പ​വ​ത്​​ക​രി​ച്ച ഗ്ലോ​ബ​ല്‍ തി​ക്കോ​ടി​യ​ന്‍​സ് ഫോ​റം അം​ഗ​ങ്ങ​ളെ പ​ങ്കാ​ളി​ക​ളാ​ക്കി കേ​ര​ള​ത്തി​ല്‍ ആ​രം​ഭി​ച്ച വ്യ​വ​സാ​യ സം​രം​ഭം ഉ​ദ്​​ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു. ര​ണ്ടാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ട​ന രൂ​പം ന​ല്‍​കി​യ പ്ര​ഥ​മ സം​രം​ഭ​മാ​ണ് ജി.​ടി.​എ​ഫ്​ സ്​​റ്റീ​ല്‍​സ്.
പ്ര​വാ​സി​ക​ള്‍​ക്ക്​ സ്ഥി​ര​വ​രു​മാ​നം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്ത​രം പ​ദ്ധ​തി​ക​ളു​ടെ തു​ട​ക്ക​മെ​ന്ന നി​ല​യി​ല്‍ ഈ ​സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ന​ടു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ന്ദ​ങ്കാ​വി​ലെ സി​പ്‌​കോ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ കോ​മ്പൗ​ണ്ടി​ല്‍ 2018ല്‍ ​അ​ന്ന​ത്തെ വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും തൊ​ഴി​ല്‍ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​നും ചേ​ര്‍​ന്നാ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്. ഇ​പ്പോ​ള്‍ പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യി ഉ​ദ്​​ഘാ​ട​ന​ത്തി​നാ​യി ഒ​രു​ങ്ങി​നി​ല്‍​ക്കു​ക​യാ​ണ്.
18 കോ​ടി രൂ​പ മു​ത​ല്‍​മു​ട​ക്കി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ 210 നി​ക്ഷേ​പ​ക​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ഈ ​സ്വ​പ്ന പ​ദ്ധ​തി തു​ട​ങ്ങി​യ​ത് എ​ന്ന് ജി.​ടി.​എ​ഫ്​ കു​വൈ​ത്ത് ഘ​ട​കം ചെ​യ​ര്‍​മാ​ന്‍ അ​ബു കോ​ട്ട​യി​ല്‍ അ​റി​യി​ച്ചു.
ദു​ബാ​യി​ലെ ബ​ഷീ​ര്‍ ന​ടേ​മ്മ​ല്‍ ചെ​യ​ര്‍​മാ​നും കു​വൈ​ത്ത്​ പ്ര​വാ​സി ഇ​സ്ഹാ​ഖ് കൊ​യി​ലി​ല്‍ സി.​ഇ.​ഒ​യും ജം​ഷീ​ദ് അ​ലി ഫി​നാ​ന്‍​സ് മാ​നേ​ജ​റു​മാ​യാ​ണ് ക​മ്പ​നി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.  മ​ര​ത്തിന്റെ ല​ഭ്യ​ത​ക്കു​റ​വി​ന്​ പ​ക​ര​മാ​യി സ്​​റ്റീ​ല്‍ റ്റ്യൂ​ബ്‌, പൈ​പ്പ് എ​ന്നി​വ​യു​ടെ വ്യാ​പ​ക​മാ​യ ഉ​പ​യോ​ഗ​മാ​ണ് ഇ​ത്ത​രം വ്യ​വ​സാ​യ സ്ഥാ​പ​നം തു​ട​ങ്ങാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ന​ല്ല ഭാ​വി​യാ​ണ്​ പ​ദ്ധ​തി​ക്ക്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും സ​മീ​പ ഭാ​വി​യി​ല്‍ കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്​​ത്​ ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Back to top button