InternationalLatest

പാകിസ്ഥാന്‍ എഫ്‌എടിഎഫ് ഗ്രേ പട്ടികയില്‍ തുടരും

“Manju”

പാരീസ്: തീവ്രവാദത്തിന് സഹായം ലഭിക്കുന്നത് തടയാനുള്ള ശ്രമം വിജയിക്കാത്തതിനാല്‍ പാകിസ്ഥാന്‍ എഫ്.എ.ടി.എഫിന്റെ ഗ്രേ പട്ടികയില്‍ തുടരും. എഫ്‌.എ.ടി.എഫ് പ്ലീനറി സെഷന് ശേഷമാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. പാരിസ് ആസ്ഥാനമായുള്ള എഫ്‌.എ.ടി.എഫ് 2018 ജൂണിലാണ് പാകിസ്ഥാനെ ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തീവ്രവാദത്തിന് സഹായങ്ങള്‍ ലഭിക്കുന്ന, എന്നും നിരീക്ഷണത്തിന് വിധേയമായ രാജ്യങ്ങളുടെ പട്ടികയാണ് ഗ്രേ ലിസ്റ്റ്. തീവ്രവാദത്തിന് സഹായങ്ങള്‍ ലഭിക്കുന്ന, എന്നും നിരീക്ഷണത്തിന് വിധേയമായ രാജ്യങ്ങളുടെ പട്ടികയാണ് ഫിനാഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ‘ഗ്രേ ലിസ്റ്റ്’.
സാമ്ബത്തിക നിരീക്ഷണ സ്ഥാപനമായ എഫ്.എ.ടി.എഫിന്റെ പുതിയ പ്രഖ്യാപന പ്രകാരം പാകിസ്ഥാനില്‍ തന്നെ കഴിയുന്ന ഐക്യരാഷ്ട്ര സഭ ഭീകരര്‍ എന്ന് പ്രഖ്യാപിച്ചവര്‍ക്കെതിരായ നടപടികളില്‍ പാകിസ്ഥാന് വീഴ്ച പറ്റി.  ഹാഫിസ് സയ്യിദ്, മസൂദ് അസര്‍ പോലുള്ള ഭീകരര്‍ ഇപ്പോഴും പാകിസ്ഥാനില്‍ തന്നെയാണ് കഴിയുന്നത്. ഈ ലിസ്റ്റില്‍ നിന്നും പുറത്തുകടക്കാന്‍ ഫിനാഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് നിര്‍ദേശിച്ച 27 ല്‍ 26 കാര്യങ്ങളും പാകിസ്ഥാന്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ഇത് പരിഹരിക്കുന്ന മുറയ്ക്ക് പാകിസ്ഥാനുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് എഫ്.എ.ടി.എഫ് അദ്ധ്യക്ഷന്‍ മാര്‍ക്കസ് പ്ലിയര്‍ പറഞ്ഞു. .

Related Articles

Back to top button