IndiaInternationalLatest

രാജ്യം പ്രതിസന്ധിയില്‍: ഇന്ത്യയുടെ സഹായം ആവശ്യമെന്നു പാകിസ്ഥാന്‍

“Manju”

ഇസ്ലാമാബാദ് : സാമ്ബത്തിക മാന്ദ്യവും, ദാരിദ്ര്യവും കാരണം പാകിസ്ഥാന്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ഇന്ത്യ പാകിസ്താനുമായുള്ള വ്യാപാര ബന്ധം ഉപേക്ഷിച്ചതാണ് തിരിച്ചടിയായത്. രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിരാശ പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മാന്യമായ വ്യാപാര ബന്ധം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിലെ വിള്ളല്‍ പ്രതിസന്ധിയില്‍ ആക്കിയതിന്റെ നിരാശ ഇമ്രാന്‍ ഖാന്‍ പരസ്യമായി പ്രകടിപ്പിച്ചത്. ‘ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന് പാകിസ്താന്റെ ദാരിദ്ര്യത്തെ ഇല്ലാതാക്കാനാകും. അതുകൊണ്ടുതന്നെ ഭരണത്തിലേറിയപ്പോള്‍ ആദ്യം ശ്രമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച ബന്ധം സ്ഥാപിക്കുകയായിരുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പുരാരംഭിക്കണമെന്നും’ അദ്ദേഹം അഭിപ്രായപ്പെട്ടു

Related Articles

Back to top button