LatestThiruvananthapuram

അഭിനയിച്ച സിനിമകളില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ഗുരു ; മധുപാല്‍

“Manju”

തിരുവനന്തപുരം ; മലയാളത്തില്‍ നടനായും, സംവിധായകനായും കഴിവ് തെളിയിച്ചയാളാണ് മധുപാല്‍. വിജയ ചിത്രമായ ഗുരുവില്‍ അഭിനയിച്ചതിന്റെ അനുഭവം താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മധുപാലിന്റെ വാക്കുകളില്‍ നിന്നും
“അഭിനയിച്ച സിനിമകളില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ഗുരു. അതില്‍ ലാലേട്ടനുമായി അഭിനയിച്ച നിമിഷം മറക്കാന്‍ കഴിയാത്തതാണ്.

നാല്‍പ്പത് ദിവസത്തോളം ചിത്രീകരണമുണ്ടായിരുന്നു. മറ്റൊരു നടനുമായി അഭിനയിച്ചപ്പോഴൊന്നും ഞാനിത്ര ഉള്ളു നിറഞ്ഞു സന്തോഷിച്ചിട്ടില്ല. കാശ്മീരം സിനിമയിലൊക്കെ ഞാന്‍ അപ്രതീക്ഷിതമായി എത്തിപ്പെട്ടതായിരുന്നു. ലാലേട്ടനുമായി സ്ക്രീന്‍ ഷെയര്‍ ചെയ്ത നിമിഷമാണ് ഒരു ആക്ടര്‍ എന്ന നിലയില്‍ ഞാനും അംഗീകരിക്കപ്പെട്ടു എന്ന് തോന്നിയത്”

Related Articles

Back to top button