KeralaLatestThiruvananthapuram

കെ.എസ്.ഇ.ബി.യ്ക്ക് വൈദ്യുതി കുടിശ്ശികയിനത്തില്‍ കിട്ടാനുള്ളത് 809.35 കോടി

“Manju”

കൊ​ച്ചി: 25 ല​ക്ഷം രൂ​പ​ക്കു​മേ​ല്‍ വൈ​ദ്യു​തി കു​ടി​ശ്ശി​ക​യു​ള്ള​വ​യു​ടെ ഗ​ണ​ത്തി​ലുള്ളത്​ 463 സ്ഥാ​പ​ന​ങ്ങ​ള്‍. ഇവയെ​ല്ലാം ചേ​ര്‍​ന്ന് ന​ല്‍​കാ​നു​ള്ള​ത് 809.35 കോ​ടി രൂ​പ. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന് കി​ട്ടാ​നു​ള്ള​ത് 107.34 കോ​ടി. കു​ടി​ശ്ശി​കയി​ലേ​റെ​യും വ​ന്‍​കി​ട, ഇ​ട​ത്ത​രം വ്യ​വ​സാ​യ​ശാ​ല​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, റി​സോ​ര്‍​ട്ടു​ക​ള്‍, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, മാ​ളു​ക​ള്‍, സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍, കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടേ​താ​ണ്.
2016 ജൂ​ണ്‍ ഒ​ന്നുമുതല്‍ 2021 ഫെ​ബ്രു​വ​രി വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. 25 ല​ക്ഷ​ത്തി​ല്‍ താ​ഴെ കു​ടി​ശ്ശി​ക​യു​ള്ള​വ​രു​ടെ ക​ണ​ക്കു​ക​ള്‍ ചേ​ര്‍​ത്താ​ല്‍ എ​ണ്ണം ര​ണ്ടി​ര​ട്ടി​യി​ലേ​റെ​യാ​വും. 463 കു​ടി​ശ്ശി​ക​ക്കാ​രു​ടെ പ​ട്ടി​ക​യി​ല്‍ 163 എ​ണ്ണം വാ​ട്ട​ര്‍ അ​തോ​റി​റ്റി​ ഓ​ഫി​സു​ക​ളാ​ണ്. ആ​ലു​വ സെ​ക്​​ഷ​െന്‍റ മാ​ത്രം 41.52 കോ​ടി​യും അ​രു​വി​ക്ക​ര​യു​ടേ​ത് 17.71 കോ​ടി​യും വ​രും. പ​ട്ടി​ക​യിലെ പ​കു​തി​യി​ലേ​റെയും നിയമവഴിയില്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ക​ള്‍ സ​മ്പാ​ദി​ച്ചവരാണ്​. ഈ സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ടി​ശ്ശി​ക പി​രി​ച്ചെ​ടു​ക്കാ​ന്‍ ത​ട​സ്സ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് വൈ​ദ്യു​തി ബോ​ര്‍​ഡ് വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍, നി​യ​മ​ന​ട​പ​ടി​ തീ​ര്‍​ക്കാ​നു​ള്ള ശ്ര​മം ഇല്ലെ​ന്നു മാ​ത്ര​മ​ല്ല, മറ്റ്​ കു​ടി​ശ്ശി​ക​ക്കാ​രി​ല്‍​നി​ന്ന് തു​ക ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​കളുമി​ല്ല.
ഇ​ന്ത്യ​ന്‍ ഇ​ല​ക്‌ട്രി​സി​റ്റി ആ​ക്‌ട് പ്ര​കാ​രം ഉ​പ​ഭോക്താ​വി​ന് ന​ല്‍​കു​ന്ന ബി​ല്ലി​ല്‍ പ​ണ​മ​ട​ക്കാ​ത്ത​പ​ക്ഷം വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കു​മെ​ന്നു​ണ്ട്. അ​തി​നാ​ല്‍, അ​നു​വ​ദി​ച്ച അ​വ​സാ​ന​ദി​വ​സ​വും പ​ണം അ​ട​ക്കാ​ത്ത​പ​ക്ഷം മ​റ്റൊ​രു നോ​ട്ടീ​സി​ല്ലാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കാം. എ​ന്നാ​ല്‍, സാ​ധാ​ര​ണ​ക്കാ​രുടെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്.
47.85 കോ​ടി ന​ല്‍​കാ​നു​ള്ള ഹി​ന്ദു​സ്ഥാ​ന്‍ ന്യൂ​സ് പ്രി​ന്‍റാണ്​ കു​ടി​ശ്ശി​ക​ക്കാ​രി​ല്‍ മു​മ്ബ​ന്‍. 10 കോ​ടി​യി​ലേ​റെ കു​ടി​ശ്ശി​ക​യു​ള്ളവരുടെ പ​ട്ടി​ക​യി​ല്‍ ബ​ന്നാ​രി​യ​മ്മ​ന്‍ സ്​​റ്റീ​ല്‍​സ് (13.75), എ.​പി സ്​​റ്റീ​ല്‍ റീ​റോ​ളി​ങ്​ മി​ല്‍​സ് (11.39), സു​ഈ​റാ അ​ലോ​യ്സ് (10.5), ബി​നാ​നി സി​ങ്ക് ലി​മി​റ്റ​ഡ് (10.05) സ്വ​കാ​ര്യ ക​മ്പ​നി​ക​ളും മു​ന്നി​ലാ​ണ്. എ​സ്.​വി.​എ സ്​​റ്റീ​ല്‍ റീ ​റോ​ളി​ങ്​ മി​ല്‍​സിെന്‍റ കു​ടി​ശ്ശി​ക 993. 26 ല​ക്ഷ​മാ​ണ്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം കു​ടി​ശ്ശി​ക വ​രു​ത്തി​യ​ത് സ്​​റ്റീ​ല്‍ ഇ​രു​മ്പു​രു​ക്ക് ക​മ്പനി​ക​ളാ​ണ്. കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ എ​ച്ച്‌.​എം.​ടി​യും പ​ട്ടി​ക​യി​ലു​ണ്ട്.
എ​റ​ണാ​കു​ളം താ​ജ്, അ​വ​ന്യൂ റീ​ജ​ന്‍​റ്, റ​മ​ദ, മെ​ഴ്സി, റി​നൈ​സ​ന്‍​സ്, കോ​വ​ളം റി​സോ​ര്‍​ട്സ്, ഗ്രീ​ഷ്മം റി​സോ​ര്‍​ട്സ്, സോ​മ​തീ​രം റി​സോ​ര്‍​ട്സ് തു​ട​ങ്ങി​യവയും നെ​ടു​മ്പാ​ശ്ശേ​രി സാ​ജ് ഫ്ലൈ​റ്റ് സ​ര്‍​വി​സ​സ്, അ​ഡ്​​ല​ക്സ് എ​ക്സി​ബി​ഷ​ന്‍ സെന്‍റ​ര്‍, ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍, ഫ​റോ​ക്ക് ഐ.​ഒ.​സി പ്ലാ​ന്‍​റ്, തി​രു​വ​ന​ന്ത​പു​രം മാ​ള്‍ ഓ​ഫ് ട്രാ​വ​ന്‍​കൂ​ര്‍, എ​മി​ന​ന്‍​സ് മാ​ള്‍, പാ​ല​ക്കാ​ട് ജോ​ബി​സ് മാ​ള്‍, കാ​പ്പി​റ്റ​ല്‍ മാ​ള്‍, ഹൈ​ലൈ​റ്റ് മാ​ള്‍, ഡി​വൈ​ന്‍ (ഇം​ഗ്ലീ​ഷ്) റി​ക്രീ​റ്റ് സെന്‍റ​ര്‍ തു​ട​ങ്ങി​യ​വ 25 ല​ക്ഷ​ത്തി​നു​മേ​ല്‍ വൈ​ദ്യു​തി കു​ടി​ശ്ശി​ക​യു​ള്ള​വ​യു​ടെ പ​ട്ടി​ക​യി​ല്‍ ചി​ല​താ​ണ്.

Related Articles

Back to top button