IndiaLatest

ഇലക്‌ട്രിക് പ്രോത്സാഹന പദ്ധതി ഫെയിം -2 മാര്‍ച്ച്‌ 24വരെ നീട്ടി

“Manju”

ഡല്‍ഹി ;കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഇലക്‌ട്രിക് പ്രോത്സാഹന പദ്ധതി ഫെയിം (FAME II) പദ്ധതിയുടെ രണ്ടാം ഘട്ടാം 2024 മാര്‍ച്ച്‌ 24 വരെ നീട്ടിയതായി റിപ്പോര്‍ട്ട്. ഫാസ്റ്റ് അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ്ങ് ഓഫ് ഇലക്‌ട്രിക് വെഹിക്കിള്‍സ് (FAME) പദ്ധതിയുടെ രണ്ടാം ഘട്ടം പ്രധാനമായും ഷെയേഡ് മൊബിലിറ്റി, ഇലക്‌ട്രിക് വാഹനങ്ങളുടെ നിര്‍മാണം എന്നിവയുടെ പ്രോത്സാഹനത്തിനാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് നിലവിലുള്ള വിവരം.

പദ്ധതി നീട്ടിയതിനെ തുടര്‍ന്ന് ഫെയിം2 സ്കീമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഇലക്‌ട്രിക് വാഹന നിര്‍മാതാക്കള്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ 2024 മാര്‍ച്ച്‌ മാസം വരെ ലഭ്യമാക്കും. ഫെയിം ഇന്ത്യ പദ്ധതിയുടെ ഫേസ് ടൂ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടുകയാണ്. 2024 മാര്‍ച്ച്‌ 31 വരെയായിരിക്കും ഈ പദ്ധതിയുടെ ദൈര്‍ഘ്യമെന്നും കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു.

പരിസ്ഥിതി സൗഹൃദമായ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2015-ലാണ് ഫെയിം ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് 2015 ഏപ്രില്‍ ഒന്നിനാണ് ഒന്നാം ഘട്ട പദ്ധതി ആരംഭിച്ചത്. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ 2019 ഏപ്രില്‍ ഒന്നിന് സര്‍ക്കാര്‍ രണ്ടാം ഘട്ട പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു.

Related Articles

Back to top button