KeralaLatest

വാട്സാപ്പ് നിരോധനം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി

“Manju”

fake currency notes worth Rs 5 crore seized in Madhya Prades
കൊച്ചി: വാട്സാപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പു​തി​യ ഐ​ടി നി​യ​മ​ത്തി​ന് രൂ​പം ന​ല്‍​കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​ഹ​ര്‍​ജി​ക്ക് പ്ര​സ​ക്തി​യി​ല്ലെ​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി ന​ട​പ​ടി.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേന്ദ്ര ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ വാട്സാപ്പ് നിരോധിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടന്‍ ആണ് വാട്സാപ്പിനെ വിലക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ വാട്സാപ്പിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.വാട്സാപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായും ഡേറ്റയില്‍ കൃത്രിമം നടക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Related Articles

Back to top button