LatestThiruvananthapuram

ദിവംഗതനായി

“Manju”

നെയ്യാറ്റിന്‍കര : ശാന്തിഗിരി ആശ്രമത്തിന്റെ നെയ്യാറ്റിൻകരയിലെ ആദ്യകാല സാംസ്കാരിക പ്രവർത്തകരിൽ പ്രമുഖനായ പി ലക്ഷ്മണൻ (81) അന്തരിച്ചു. കൊവിഡ് ബാധിതനായി പാറശ്ശാല സരസ്വതി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ: സരസ്വതി.
വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റിയുടെ അസിസ്റ്റൻറ് ജനറൽ കൺവീനറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അദ്ദേഹം ഗുരുവിനു സമർപ്പിച്ച ഭൂമിയിലാണ് നെയ്യാറ്റിൻകര ഏരിയ ഓഫീസ് ഇപ്പോൾ സ്ഥിതിചെയ്യുന്നത്. ഗവൺമെൻറ് സർവീസിൽ നിന്ന് അധ്യാപകനായി വിരമിച്ചതിനുശേഷം ദർശന ഹിന്ദി വിദ്യാലയം എന്ന സ്ഥാപനം ആരംഭിച്ച് പാറശ്ശാല പ്രദേശത്ത് ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വന്നിരുന്നു. ഗുരുവിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് 2016 ൽ അദ്ദേഹത്തിന് ശാന്തിഗിരി ആശ്രമം ‘നവതി ആദരം’ നൽകിയിരുന്നു.

Related Articles

Back to top button