KeralaLatest

അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

“Manju”

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. രാവിലെ 10.30 ന് ഹാജരായ അര്‍ജുനെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അര്‍ജുന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. കേസില്‍ പ്രധാന പ്രതിയായ ഷെഫീഖുമായുള്ള ബന്ധമാണ് അറസ്റ്റിലേക്ക് നയിച്ചത്.ഷെഫീഖ് കടം വാങ്ങിയ പണം തിരിച്ചുവാങ്ങാനാണ് കരിപ്പൂരില്‍ എത്തിയതെന്ന് അര്‍ജുന്‍ മൊഴിനല്‍കിയിരുന്നു. എന്നാല്‍ അര്‍ജുന്‍റെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. വക്കീല്‍ പറഞ്ഞു പഠിപ്പിച്ച മൊഴിയാണ് അര്‍ജുന്‍ പറയുന്നതെന്നാണ് കസ്റ്റംസിന്‍റെ നിഗമനം.സ്വര്‍ണക്കടത്തിലെ മുഖ്യ പ്രതി ഷെഫീഖിനൊപ്പം അര്‍ജുനെ നാളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു.കേസില്‍ അര്‍ജുന് നേരിട്ട് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. സ്വര്‍ണം കൊണ്ടുവന്ന ഷെഫീഖിന്‍റെ ഫോണില്‍ നിന്നും ഇതിന്റെ തെളിവുകള്‍ ലഭിച്ചു. അര്‍ജുനെയും ഷഫീഖിനെയും ഒരുമിച്ച്‌ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button