IndiaLatest

വിലത്തകര്‍ച്ചയും ഫംഗസ് ബാധയും; മാമ്പഴം റോഡില്‍ തള്ളി കര്‍ഷകര്‍

“Manju”

വിലത്തകർച്ചയും ഫംഗസ് ബാധയും; ബംഗളൂരുവിൽ മാമ്പഴം റോഡിൽ തള്ളി കർഷകർ | fungal  infection ; Farmers left mangoes on the road | Madhyamam

ബം​ഗ​ളൂ​രു: വി​ല​യി​ടി​വി​നൊ​പ്പം രോ​ഗ​ബാ​ധ​യും ഉ​ണ്ടാ​യ​തോ​ടെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ വി​ള​വെ​ടു​ത്ത മാമ്പഴം റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ച്‌ ക​ര്‍​ണാ​ട​ക​യി​ലെ ക​ര്‍​ഷ​ക​ര്‍. കോ​ലാ​ര്‍ ജി​ല്ല​യി​ലെ മാ​മ്പ​ഴ ക​ര്‍​ഷ​ക​രാ​ണ് ട​ണ്‍ ക​ണ​ക്കി​ന് മാ​മ്പ​ഴം റോ​ഡ​രി​കി​ല്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. കോ​ലാ​റി​ലെ ശ്രീ​നി​വാ​സ​പു​ര ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യാ​ണ് മാ​മ്പ​ഴ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.
മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ല്‍ ജ്യൂ​സ് നി​ര്‍മാ​ണ കമ്പ​നി​ക​ള്‍ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി വ​ന്‍തോ​തി​ല്‍ മാ​മ്പ​ഴം സം​ഭ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ മാമ്പ​ഴ സീ​സ​ണി​ല്‍ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ ക​മ്പനി​ക​ള്‍ വാ​ങ്ങു​ന്ന മാ​മ്പ​ഴ​ത്തിന്റെ അ​ള​വ് കു​റ​ച്ചു. ഇ​തോ​ടെ വാ​ങ്ങാ​ന്‍ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​മ്പ​ഴം ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന സ്ഥ​ല​മാ​ണ് കോ​ലാ​ര്‍.
മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രും കു​റ​ഞ്ഞ വി​ല​ക്കാ​ണ് മാ​മ്പ​ഴം വാ​ങ്ങു​ന്ന​ത്. നേ​രി​ട്ട് വി​പ​ണി​ക​ളി​ലെ​ത്തി​ച്ചാ​ല്‍ വാ​ഹ​ന​ത്തിെന്‍റ വാ​ട​ക ന​ല്‍കാ​ന്‍പോ​ലും പ​ണം ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് മാ​മ്പഴം ക​ര്‍ഷ​ക​ര്‍ റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് മാം​ഗോ ഗ്രോ​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് ചി​ന്ന​പ്പ റെ​ഡ്​​ഡി പ​റ​ഞ്ഞു.
അ​ന്ത്രാ​ക്‌​നോ​സ് എ​ന്ന ഫം​ഗ​സ് ബാ​ധ​യു​ണ്ടാ​യ​തി​നാ​ല്‍ ഇ​ത്ത​വ​ണ വി​ള​വെ​ടു​ത്ത മാ​മ്പ​ഴ​ത്തി​ല്‍ പ​കു​തി​യോ​ള​വും ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യു​മു​ണ്ട്. ഇ​തോ​ടെ ഫം​ഗ​സ് ബാ​ധി​ച്ച മാ​മ്പ​ഴ​വും ന​ല്ല മാ​മ്പ​ഴ​വു​മെ​ല്ലാം ന​ശി​പ്പി​ച്ചു​ക​ള​യു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍.
ഇ​ത്ത​വ​ണ മാമ്പ​ഴത്തിന്റെ വി​ല​യും കു​ത്ത​നെ കു​റ​ഞ്ഞു. തോ​ട്ടാ​പു​രി ഇ​ന​ത്തി​ല്‍പെ​ട്ട മാമ്പഴ​ത്തി​ന് ക​ര്‍ഷ​ക​ര്‍ക്ക് അ​ഞ്ചു​രൂ​പ​യാ​ണ് ഈ ​വ​ര്‍ഷം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം 20-25 രൂ​പ​വ​രെ ല​ഭി​ച്ചി​രു​ന്നു. ബം​ഗ​ന​പ്പ​ള്ളി ഇ​ന​ത്തി​ല്‍ പെ​ട്ട മാ​മ്പത്തി​ന് 20 രൂ​പ​യാ​ണ് ഈ ​സീ​സ​ണി​ല്‍ കി​ട്ടി​യ ഉ​യ​ര്‍ന്ന വി​ല. മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ല്‍ 80 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത മ​ഴ​യും ആ​ലി​പ്പ​ഴ​വ​ര്‍ഷ​വും മാമ്പ​ഴ ഉ​ല്‍പാ​ദ​ന​െ​ത്ത​യും ബാ​ധി​ച്ചു. മാ​മ്ബ​ഴം വി​ല്‍ക്കാ​ന്‍ പോ​ലും ക​ഴി​യാ​തെ​വ​ന്ന​തോ​ടെ ക​ര്‍ഷ​ക​ര്‍ ക​ന​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍​ക്കു​മാ​ത്രം ഊ​ന്ന​ല്‍ ന​ല്‍കു​ന്ന​തി​നാ​ല്‍ ക​ര്‍ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി സ​ര്‍ക്കാ​ര്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് ക​ര്‍ഷ​ക​രു​ടെ പ​രാ​തി. മാ​മ്പഴ​ക​ര്‍ഷ​ക​ര്‍ക്ക് അ​ടി​യ​ന്ത​ര​മാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് ക​ര്‍ഷ​ക​രു​ടെ ആ​വ​ശ്യം.

Related Articles

Back to top button