KeralaLatest

ബിജെപി സംസ്ഥാന‍ സമിതി അംഗം എന്‍.കെ.മോഹന്‍ദാസ് അന്തരിച്ചു

“Manju”

കൊച്ചി: ബിജെപി സംസ്ഥാന സമിതി അംഗവും എറണാകുളം മുന്‍ ജില്ലാ പ്രസിഡന്റുമായ ഏലൂര്‍ സൗത്ത് രാം കൃപയില്‍ എന്‍.കെ.മോഹന്‍ദാസ് (70) അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. രാത്രി ഒരു മണിയോടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
2016ല്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയായി എറണാകുളം മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് , രാഷ്ട്രീയ സ്വയം സേവക് സംഘം വിസ്താരക്, താലൂക്ക് സംഘചാലക്, ഫാക്‌ട് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് തുടങ്ങിയ ഒട്ടേറെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. എച്ച്‌ ഐ എല്‍ റിട്ട. ജീവനക്കാരനുമാണ്.
രാവിലെ 11ന്‌ഏലൂര്‍ ബിഎംഎസ് ഓഫീസില്‍ പൊതുദര്‍ശനം വൈകീട്ട് 5ന് കളമശേരി ശ്മശാനത്തില്‍ സംസ്കാരം. പ്രമുഖ രാഷ്ട്രീയ സാംസ്ക്കാരിക ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഭാര്യ: സരസ കുമാരി , മക്കള്‍: കൃഷ്ണ കാന്ത് (ബാലു ) (എച്ച്‌.ഐ.എല്‍) മഞ്ജു ശ്രീകുമാര്‍, മരുമക്കള്‍: ശ്രീകുമാര്‍ ,ലക്ഷ്മി.

Related Articles

Back to top button