KeralaLatest

റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടിക; തിരുത്താന്‍ അവസരം നാളെ വരെ

“Manju”

തിരുവനന്തപുരം: അനര്‍ഹമായി റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ തുടരുന്നവര്‍ക്ക് സ്വയം പിന്മാറാനുള്ള അവസരം നാളെ വരെ. ഇത്തരം കാര്‍ഡ് കൈവശമുള്ളവര്‍ താലൂക്ക്, സിറ്റി റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ക്ക് സത്യവാങ്മൂലവും അപേക്ഷയും സമര്‍പ്പിച്ച്‌ മുന്‍ഗണനേതര വിഭാഗത്തിലേക്ക് സ്വയം മാറണം. ജൂണ്‍ 30ന് ശേഷം പട്ടികയില്‍ തുടരുന്ന അനര്‍ഹര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനിടയില്‍ കോട്ടയം ജില്ലയില്‍ ഉള്‍പ്പെടെ അനധികൃതമായി റേഷന്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവരെ തേടി അധികൃതര്‍ വീട്ടിലേയ്ക്ക് എത്തി തുടങ്ങി.

തിങ്കളാഴ്ച ജില്ല സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ഇങ്ങനെ നടത്തിയ പരിശോധനയില്‍ തന്നെ 40ഓളം അനധികൃത കാര്‍ഡുകള്‍ കണ്ടെത്തി. സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ എന്നിവര്‍ റേഷന്‍ ഐഎവൈ/ പിഎച്ച്‌എച്ച്‌ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ല.ആദായനികുതി അടയ്ക്കുന്നവര്‍, പ്രതിമാസം 25000 രൂപയ്ക്ക് മുകളില്‍ വരുമാനം ഉള്ളവര്‍, സ്വന്തമായി ഒരേക്കറിന് മുകളില്‍ ഭൂമിയുള്ളവര്‍, സ്വന്തമായി 1000 ചതുരശ്ര അടിക്കുമുകളില്‍ വിസ്തീര്‍ണമുള്ള വീട്/ ഫ്‌ലാറ്റ് ഉള്ളവര്‍, നാലുചക്രവാഹനം സ്വന്തമായി ഉള്ളവര്‍, വിദേശജോലിയില്‍ നിന്നോ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിയില്‍ നിന്നൊ 25000 രൂപയിലധികം പ്രതിമാസവരുമാനമുള്ളവര്‍ ഉള്ള കുടുംബം എന്നിവരാണ് മുന്‍ഗണനയ്ക്ക് അര്‍ഹതയില്ലാത്തവരായി സര്‍ക്കാര്‍ കണക്കാക്കുന്നത്.

Related Articles

Back to top button