IndiaLatest

50000 രൂപ നഷ്ടപരിഹാരം വാങ്ങി ​; പ്രതിയെ ചെരിപ്പ്​ കൊണ്ട്​ അടിക്കുക – പീഢനത്തിന് പഞ്ചായത്ത് വിധി

“Manju”

ലഖ്​നൗ: ​​ബലാത്സംഗത്തിനിരയായ ​13 കാരിയോട് നീതി നിര്‍വഹണത്തിന് വിചിത്ര നിര്‍ദേശവുമായി ഉത്തര്‍പ്രദേശിലെ പഞ്ചായത്ത്​ അധികൃതര്‍​. പീഡനക്കേസില്‍ പ്രതിയില്‍ നിന്നും 50000 രൂപ നഷ്​ടപരിഹാരമായി വാങ്ങുകയും ചെരിപ്പുകൊണ്ട്​ അഞ്ചുതവണ അടിക്കുകയും ചെയ്യുവാനാണ്​ പഞ്ചായത്ത്​ അധികൃതര്‍ ആവശ്യപ്പെട്ടത്​.
എന്നാല്‍ ഇരയുടെ കുടുംബം പഞ്ചായത്തിന്റെ ഉത്തരവ്​ അനുസരിച്ചില്ല. പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മഹാരഞ്ച്​ഗഞ്ച്​ ജില്ലയി​ലെ ഖോത്തിബാര്‍ പൊലീസ്​ സ്​റ്റേഷന്‍ പരിതിയിലാണ്​ സംഭവമെന്ന്​ പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട്​ ചെയ്​തു.
13 വയസ്സായ പെണ്‍കുട്ടി ജൂണ്‍ 23ന്​ പാടത്തേക്ക്​ പച്ചക്കറി എടുക്കാന്‍ പോയ സമയത്താണ്​ ഗ്രാമത്തിലുള്ള യുവാവ്​ ബലാത്സംഗത്തിരയാക്കിയത്​. പെണ്‍കുട്ടിയുടെ കുടുംബം പ്രതിയുടെ വീട്ടിലെത്തി പ്രതിഷേധിച്ചിരുന്നു .തുടര്‍ന്ന് ​ പ്രതിയുടെ കുടുംബം ഇവരെ ഭീഷണിപ്പെടുത്തി.
തുടര്‍ന്ന്​ പഞ്ചായത്തില്‍ പരാതിപ്പെട്ടപ്പോഴാണ്​ വിചിത്ര നിര്‍ദേശം നല്‍കിയത്​. ഇതിന് പിന്നാലെ പൊലീസ്​ സ്​റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. പോക്​സോ ആക്​ട്​ പ്രകാരം കേസ്​ രജിസ്​റ്റര്‍​ ചെയ്​തിട്ടുണ്ട്​. വൈദ്യപരിശോധന ഫലം വന്ന ശേഷം തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്​ പൊലീസ് വ്യക്തമാക്കി .

Related Articles

Back to top button