IndiaLatest

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പത്ത് ദിവസത്തിനുള്ളില്‍ വാക്സീന്‍ നല്‍കും ; ഉപമുഖ്യമന്ത്രി

“Manju”

കര്‍ണാടക: കൊവിഡിന്റെ രണ്ടാം തരം​ഗ വ്യാപനം കുറക്കുന്നതിനായി സംസ്ഥാനത്തെ മുഴുവന്‍ സര്‍വ്വകലാശാല, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പത്ത് ദിവസത്തിനുള്ളില്‍ വാക്സീന്‍ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നതായി കര്‍ണാടക ഉപമുഖ്യമന്ത്രി സിഎന്‍ അശ്വത് നാരായണ്‍.

പോളിടെക്നിക്, ഐടിഐ, എഞ്ചിനീയറിം​ഗ്, ബിരു​ദം, മെഡിക്കല്‍, പാരാമെഡിക്കല്‍, യൂണിവേഴ്സിറ്റി ക്യാംപസുകളില്‍ പഠിക്കുന്നവര്‍, മുഖ്യമന്ത്രിയുടെ സ്കില്‍ ഡെവലപ്മെന്റ് സ്കീമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ഉപമുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

കര്‍ണാടകയിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ അശ്വത് നാരായണ്‍, ആരോ​ഗ്യ വിദ്യാഭ്യാസ വകുപ്പിലെ വിദ​ഗ്ധരുമായി യോ​ഗം ചേര്‍ന്നിരുന്നു. കോളേജ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി വാക്സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന തീരുമാനം യോ​ഗത്തില്‍ സ്വീകരിച്ചിരുന്നു. കൊവിഡ് മൂന്നാം തരം​ഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി കൂടിയാണ് ഈ തീരുമാനം.

Related Articles

Back to top button