KeralaLatest

രാജ്യത്തെ കൊവിഡ് ബാധിതരില്‍ 25 ശതമാനവും കേരളത്തില്‍

“Manju”

ന്യൂഡല്‍ഹി : രാജ്യത്ത് രോഗമുക്തരുടെ എണ്ണം കൂടുന്നു. ഇന്നലെ 69,729 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 96.92 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരില്‍ നാലില്‍ ഒന്നും കേരളത്തിലാണെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ 45,951 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 37,566 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. 817 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5,37,064 ആയി കുറഞ്ഞു

Related Articles

Back to top button