KeralaLatest

ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റിനെ തെരഞ്ഞെടുത്തു

“Manju”

മലപ്പുറം: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പുതിയ പ്രസിഡന്റായി കിടങ്ങഴി യു അബ്ദുറഹിം മുസ്‌ല്യാരെ കേന്ദ്ര മുശാവറ യോഗം ഐക്യകണ്‌ഠേന തിരഞ്ഞടുത്തു. അന്തരിച്ച ശൈഖുല്‍ ഉലമാ എന്‍ കെ മുഹമ്മദ് മൗലവിയുടെ ഒഴിവിലേക്കാണ് തിരഞ്ഞടുപ്പ് നടന്നത്. നിലവില്‍ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. ഉള്ളാട്ടില്‍ കുഞ്ഞി മുഹമ്മദ് മുസ്‌ല്യാരുടെ മകനായി 1941 ല്‍ മഞ്ചേരി കിടങ്ങഴിയില്‍ ജനിച്ചു.

കിടങ്ങഴി എല്‍പി സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇരിവേറ്റി, പൊന്‍മള, വറ്റല്ലൂര്‍, മുത്തനൂര്‍ തുടങ്ങിയ പള്ളിദര്‍സുകളിലെ പഠനത്തിന് ശേഷം വണ്ടൂര്‍ ജാമിഅ വഹബിയ്യയില്‍നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. താജുല്‍ ഉലമാ കെ കെ സ്വദഖത്തുല്ല മുസ്‌ല്യാര്‍ പ്രധാന ഗുരുവാണ്. വണ്ടൂര്‍, മരുത, കാവനൂര്‍, വടക്കാങ്ങര, വെള്ളൂര്‍ എന്നിവിടങ്ങളില്‍ മുദരിസായിരുന്ന അദ്ദേഹം നിലവില്‍ വലിയോറ ദാറുല്‍ മആരിഫ് അറബിക് കോളജിലെ സ്വദര്‍ മുദരിസാണ്. 1967ല്‍ സമസ്തയില്‍നിന്ന് അന്നത്തെ പ്രസിഡന്റായിരുന്ന താജുല്‍ ഉലമാ കെ കെ സദഖത്തുല്ല മൗലവി ജുമുഅ ഖുതുബയില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ വിയോജിച്ച്‌ രാജിവയ്ക്കുകയും പിന്നീട് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പ്രമുഖ പണ്ഡിതന്‍മാര്‍ ചേര്‍ന്ന് സ്ഥാപിക്കുകയും ചെയ്ത പാരമ്പര്യ സുന്നീ പ്രസ്ഥാനമാണ് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ.

Related Articles

Back to top button