KeralaLatest

പ്രതിദിന കേസുകള്‍ കൂടുന്നു; രോഗവ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍

“Manju”

തിരുവനന്തപരും. സംസ്ഥാനത്ത് പുതുക്കിയ ടി.പി.ആര്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍. രാജ്യത്ത് തന്നെ ഏറ്റവും അധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്.

ടി.പി.ആര്‍ 18 ശതമാനത്തിന് മുകളില്‍ ഉള്ള പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണായിരിക്കും. അത്യാവശ്യ കടകള്‍ക്ക് മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. 12-18 ശതമാനത്തിനുള്ളില്‍ ടി.പി.ആര്‍ തുടരുന്ന മേഖലകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും.

ആറ്-പന്ത്രണ്ട് ശതമാനം ടി.പി.ആര്‍ രേഖപ്പെടുത്തുന്ന സ്ഥലങ്ങളില്‍ സെമി ലോക്ക്ഡൗണ്‍ ആയിരിക്കും. ആറ് ശതമാനത്തിന് താഴ രോഗ വ്യാപന നിരക്കുള്ള ഇടങ്ങളില്‍ മാത്രമാണ് ഇളവുകള്‍ അനുവദിക്കുക. നേരത്തെ ടി.പി.ആര്‍ 24 ന് മുകളില്‍ ഉള്ള പ്രദേശങ്ങളിലായിരുന്നു ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് പതിമൂവായിരത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. എറണാകുളം, മലപ്പുറം ജില്ലകളിലാണ് സജീവ കേസുകള്‍ കൂടുതല്‍.

Related Articles

Back to top button