ErnakulamKeralaLatest

കൊച്ചി മെട്രോ സര്‍വീസുകള്‍ ഇന്ന് മുതല്‍

“Manju”

കൊച്ചി: കൊച്ചി മെട്രോ സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും. ലോക്ക്ഡൗണിനെ തുടര്‍ന്ന് 53 ദിവസം സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. കോവിഡ് 19 പ്രോട്ടോക്കോളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്‌ ഇന്ന് മുതല്‍ കൊച്ചി മെട്രോ സര്‍വീസ് തുടങ്ങുമെന്ന് കെഎംആര്‍എല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാവിലെ 8 മുതല്‍ വൈകീട്ട് 8 വരെയായിരിക്കും സര്‍വീസ്. തിരക്കേറിയ സമയങ്ങളില്‍ 10 മിനിറ്റ് ഇടവേളയിലും അല്ലാത്ത സമയത്ത് 15 മിനിറ്റ് ഇടവേളയിലുമാകും സര്‍വീസ് നടത്തുക. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച്‌ സമയം പുനഃക്രമീകരിക്കും.

യാത്രക്കാരെല്ലാം നിര്‍ബന്ധമായും മാസ്ക് ധരിക്കണം, കൈകള്‍ സാനിറ്റൈസ് ചെയ്യണം, കഴിവതും കൊച്ചി 1 സ്മാര്‍ട് കാര്‍ഡ് ഉപയോഗിക്കുക, എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങളും യാത്രക്കാര്‍ക്കായി കൊച്ചി മെട്രോ പുറത്തിറക്കിയിട്ടുണ്ട്.

Related Articles

Back to top button