InternationalLatest

കൊവിഡ് ബാധിതര്‍ പതിനെട്ട് കോടി ഇരുപത്തിയൊമ്പത് ലക്ഷം

“Manju”

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി ഇരുപത്തിയൊമ്പത് ലക്ഷം കടന്നു. മരണസംഖ്യ 39.62 ലക്ഷം പിന്നിട്ടു. പതിനാറ് കോടി എഴുപത്തിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി. അമേരിക്കയാണ് കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. രാജ്യത്തെ രോഗബാധിതരുടെ എണ്ണം മൂന്നരക്കോടിയോട് അടുത്തു. മരണസംഖ്യ 6.20 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ 48 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത് 45,951 പേര്‍ക്ക്. 817 പേരാണ് മരിച്ചത്. തുടര്‍ച്ചയായ മൂന്നാംദിവസമാണ് 1000ന് താഴെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.ഏപ്രില്‍ 11ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ മഹാരാഷ്ട്ര-231, തമിഴ്‌നാട്-118 എന്നിങ്ങനെയാണ് മരണസംഖ്യ കൂടിയ സംസ്ഥാനങ്ങള്‍. രാജ്യത്തെ ആകെ മരണസംഖ്യ 3,98,454 ആയി ഉയര്‍ന്നിരിക്കുകയാണ്.

3,03,62,848 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചത്. ഇതില്‍ 5,37,064 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് ഏറെ മുന്നില്‍. 13,550 രോഗികളാണ് ഇന്നലെ കേരളത്തിലുണ്ടായത്. മഹാരാഷ്ട്ര-8085, തമിഴ്‌നാട്-4512, ആന്ധ്രപ്രദേശ് -3620, കര്‍ണാടക-3222 എന്നിങ്ങനെയാണ് കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങള്‍.

Related Articles

Back to top button