IndiaLatest

ഇന്ന്​ ജി.എസ്​.ടി യ്ക്ക് നാല് വയസ്സ്

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണകൂടം അധികാരത്തിലെത്തിയതിന്​ ശേഷം നടപ്പാക്കിയ സുപ്രധാന സാമ്ബത്തിക നയ മാറ്റങ്ങളിലൊന്നായ ‘ചരക്കുസേവന നികുതി’ (ജി.എസ്​.ടി) നടപ്പാക്കിയിട്ട്​ നാലുവര്‍ഷം. 2017 ജൂ​ലൈ ഒന്നിനാണ്​ ജി.എസ്​.ടി നടപ്പിലാക്കുന്നത്​. ധനമന്ത്രി സീതാരാമ​െന്‍റ മുന്‍ഗാമിയായ അരുണ്‍ ജെയ്​റ്റിലായിരുന്നു അന്നത്തെ ധനമന്ത്രി.
പരോക്ഷ നികുതികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതായിരുന്നു ജി.എസ്​.ടി. വാറ്റ്​, എക്​സൈസ്​ ഡ്യൂട്ടി, സേവന നികുതി തുടങ്ങിയവയെല്ലാം ജി.എസ്​.ടിയില്‍ ലയിച്ചു. ചരക്കുകളിലും സേവനങ്ങളിലും ഒരേ നികുതി നിരക്കോടെ കേന്ദ്രവും സംസ്​ഥാനങ്ങളും ഒരേ സമയം ചുമത്തുന്ന രണ്ട്​ തലത്തിലുള്ള നികുതിയാണ്​ ജി.എസ്​.ടി. കേന്ദ്രം ചുമത്തുന്ന നികുതിയെ കേന്ദ്ര ജി.എസ്​.ടിയെന്നും സംസ്​ഥാനങ്ങള്‍ ചുമത്തുന്നതിനെ സ്റ്റേറ്റ്​ ജി.എസ്​.ടി എന്നും വിളിക്കും. അന്തര്‍ സംസ്​ഥാന വ്യാപാരങ്ങളില്‍ ഇന്‍റഗ്രേറ്റഡ്​ ജി.എസ്​.ടിയായിരിക്കും ചുമത്തുക.
ജി.എസ്​.ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന വ്യവസ്​ഥയിലേക്ക്​ മാറുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇന്ത്യയില്‍ നടത്തിയ പരിഷ്​കാരത്തില്‍ ഉല്‍പ്പന്നങ്ങളെ തരം തിരിച്ച്‌​ വിവിധ നിരക്കുകളില്‍ തരംതിരിക്കുകയായിരുന്നു. മതിയായ തയാറെടുപ്പുകളോടെയല്ല രാജ്യം ജി.എസ്​.ടിയിലേക്ക്​ ചുവടുമാറിയതെന്ന ആക്ഷേപം തുടക്കം മുതല്‍ ശക്തമായിരുന്നു.
കൊറോണ വൈറസ്​ മഹാമാരിയോടെ രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്ക്​ കൂപ്പുകുത്തി. ഇതോടെ ജി.എസ്​.ടിയുടെ പേരില്‍ കേന്ദ്രവും സംസ്​ഥാനങ്ങളും കൊമ്ബുകോര്‍ക്കുകയും ചെയ്​തു. സംസ്​ഥാനങ്ങളുടെ നഷ്​ടപരിഹാര വിഹിതം സംബന്ധിച്ച തര്‍ക്കമായിരുന്നു പ്രധാന കാരണം.
കേന്ദ്രവും സംസ്​ഥാനങ്ങളും തമ്മില്‍ യുദ്ധം തുടരു​േമ്ബാഴും കോവിഡ്​ മഹാമാരി സമയത്തും രാജ്യത്തെ ജി.എസ്​.ടി വരുമാനം കുത്തനെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ എട്ടു മാസമായി ഒരു ലക്ഷം കോടിയിലധികമാണ്​ ജി.എസ്​.ടി വരുമാനമായി ലഭിക്കുന്നത്​. മേയ്​ മാസത്തെ കലക്ഷന്‍ 1,02,702 കോടി രൂപയായിരുന്നു.
നികുതി പിരിവ്​ ഒരു ലക്ഷം കോടിയി​ല്‍ ഏറെയായി തുടരു​േമ്ബാഴും സര്‍ക്കാറിന്​ നികുതി കൃത്യമായി ശേഖരിക്കാന്‍ കഴിഞ്ഞി​ട്ടില്ലെന്നാണ്​ വിദഗ്​ധരുടെ വെളിപ്പെടുത്തല്‍. ജി.എസ്​.ടി പിരിവ്​ ഒരു പരിധിക്കപ്പുറം വര്‍ധിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 2019-
20ല്‍ ജി.എസ്​.ടിയില്‍ കേന്ദ്രത്തി​െന്‍റ വിഹിതത്തില്‍ 3.5 ശതമാനം മാത്രമാണ്​ വര്‍ധന. 2020- 21 മഹാമാരി സമയത്ത്​ ഇത്​ 7.9 ശതമാനമായി കുറയുകയും ചെയ്​തു. ഒരു കുടക്കീഴില്‍ കൊണ്ടുവന്ന്​ സങ്കീര്‍ണതകള്‍ ഒഴിവാക്കുമെന്ന്​ അവകാശപ്പെട്ട ജി.എസ്​.ടിയുടെ പേപ്പര്‍ വര്‍ക്കുകള്‍ അതി സങ്കീര്‍ണമായതോടെ ചെറുകിട ബിസിനസുകള്‍ ജി.എസ്​.ടി നികുതി വ്യവസ്​ഥക്ക്​ കീഴില്‍ വരാത്തതും ജി.എസ്​.ടി കൂടുതല്‍ വിശാലമാക്കുന്നതിന്​ തടസമാകുന്നതായി വിദഗ്​ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ജി.എസ്​.ടിയുടെ വിജയത്തിന്​ സുപ്രധാന ഘടകമാകുക സംസ്​ഥാനങ്ങളുടെ സഹകരണമായിരിക്കും. എന്നാല്‍, എല്ലാ ജി.എസ്​.ടി കൗണ്‍സലുകളിലും കേന്ദ്രവും സംസ്​ഥാനങ്ങളും തമ്മില്‍ ഏറ്റുമുട്ടലാണ്​ പതിവ്​. ജി.എസ്​.ടി നടപ്പാക്കി നാലുവര്‍ഷം പൂര്‍ത്തിയായിട്ടും കേന്ദ്രം സമയത്തിന്​ നഷ്​ടപരിഹാരം നല്‍കുന്നില്ലെന്നും കുടിശ്ശിക വരുത്തുന്നുമെന്നുമാണ്​ സംസ്​ഥാനങ്ങളുടെ ആക്ഷേപം. കൗണ്‍സലി​െന്‍റ ഭാഗമായ പല സംസ്​ഥാനങ്ങളിലെയും ധനമന്ത്രിമാര്‍ കൗണ്‍സല്‍ യോഗത്തെ രാഷ്​​ട്രീയ മുഷ്​ടിയുദ്ധമായാണ്​ വിശേഷിപ്പിക്കുന്നത്​. ജി.എസ്​.ടി കൗണ്‍സല്‍ യോഗങ്ങളില്‍ പ്രതിപക്ഷ സംസ്ഥാനങ്ങളെ കേള്‍ക്കാന്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ത്തിയിരുന്നു.
രാജ്യത്ത്​ വിലക്കയറ്റം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ജി.എസ്​.ടിയുടെ പരിധിയില്‍ ഇന്ധന നികുതി കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമായിരിക്കും പൊതുജനങ്ങള്‍ക്ക്​ പ്രയോജനം ലഭിക്കുക. ഇന്ധന നികുതി ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്ത​ാത്തിടത്തോളം വില വര്‍ധിച്ചുകൊണ്ടിരിക്കും. രാജ്യത്ത്​ പെട്രോള്‍ -ഡീസല്‍ വില കുതിച്ചുയര്‍ന്നതോടെ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില വര്‍ധന രേഖപ്പെടുത്തുകയാണ്​ നിലവില്‍.
നോട്ടുനിരോധനത്തിന്​ പിന്നാലെ നടപ്പാക്കിയ ജി.എസ്​.ടിയില്‍ കച്ചവടക്കാര്‍ക്കും തലവേദനയാണ്​. അതിന്​ പ്രധാന കാരണം നടപ്പാക്കിയതി​െന്‍റ നൂലാമാലകളും പേപ്പര്‍വര്‍ക്കുകളിലെ കുരുക്കും തന്നെ. പല നികുതികള്‍ നിലനില്‍ക്കു​േമ്ബാള്‍ നികുതിയില്‍ സുതാര്യത ഉറപ്പാക്കാന്‍ കഴിയില്ലെന്നും കുറച്ചുപേര്‍ പരിധിക്ക്​ പുറത്തു​നില്‍ക്കുമെന്നും സാധനങ്ങളുടെ വില വര്‍ധനക്ക്​ കാരണമാകുമെന്നുമായിരുന്നു വാദങ്ങള്‍. ഇതിനൊരു പരിഹാരമെന്ന നിലയിലായിരുന്നു ജി.എസ്​.ടി. എന്നാല്‍ നടപ്പിലാക്കുന്നതിനെ വീഴ്​ചയോടെ അതിസങ്കീര്‍ണമാകുകയായിരുന്നു ചരക്കുസേവന നികുതി.

Related Articles

Back to top button