LatestThiruvananthapuram

ഡോക്ടേഴ്സ് ദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍

“Manju”

തിരുവനന്തപുരം ;എല്ലാ വര്‍ഷവും ജൂലൈ ഒന്നാം തീയതി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡോക്ടര്‍മാരുടെ ദിനമായി ആചരിച്ചു വരികയാണ്. ഡോക്ടേഴ്സ് ദിനത്തില്‍ ഡോക്ടര്‍മാര്‍ക്ക് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് നടന്‍ മോഹന്‍ലാല്‍ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

ഈ മഹാമാരിക്കാലത്ത് നാടിന്റെ രക്ഷക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട ഡോക്ടര്‍മാര്‍ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജനങ്ങളുടെ ആരോഗ്യത്തിനായി അഹോരാത്രം പ്രയത്നിക്കുന്നവരാണ് ഡോക്ടര്‍മാര്‍ എന്നും അവര്‍ കുറിപ്പടികളില്‍ ചുരുക്കിയെഴുതുന്നത്, ചുരുക്കി വിവരിക്കാനാവാത്ത നമ്മുടെ പ്രതീക്ഷകളാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘ഒന്ന് കണ്ടാല്‍ തന്നെ പാതി അസുഖം മാറും’ എന്ന് അവരെക്കുറിച്ച്‌ പലപ്പോഴും നമ്മള്‍ പറയാറുണ്ടെന്നും പക്ഷേ, അവരും മനുഷ്യരാണെന്ന കാര്യം മറക്കരുതെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതുകൊണ്ട് ഒരു കാരണവശാലും ഒരു സാഹചര്യത്തിലും നമ്മുടെ ഡോക്ടര്‍മാര്‍ക്ക് എതിരെ പ്രകോപനം കൈക്കൊള്ളാതിരിക്കുക.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

‘ഈ മഹാമാരിക്കാലത്ത് നാടിന്റെ രക്ഷക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട ഡോക്ടര്‍മാര്‍. അവര്‍ ജനങ്ങളുടെ ആരോഗ്യത്തിനായി അഹോരാത്രം പ്രയത്നിക്കുന്നവരാണ്. അമൂല്യമായ അറിവുകള്‍കൊണ്ട്, അസുഖങ്ങള്‍ ഭേദമാക്കുന്നവരാണ്. അവര്‍ കുറിപ്പടികളില്‍ ചുരുക്കിയെഴുതുന്നത്, ചുരുക്കി വിവരിക്കാനാവാത്ത നമ്മുടെ പ്രതീക്ഷകളാണ്,ആശ്വാസങ്ങളാണ്, നമ്മുടെ ഭാവി തന്നെയാണ്. ‘ഒന്ന് കണ്ടാല്‍ തന്നെ പാതി അസുഖം മാറും’ എന്ന് അവരെക്കുറിച്ച്‌ പലപ്പോഴും നമ്മള്‍ പറയാറുണ്ട്. പക്ഷേ,ഒരു കാര്യം മറക്കരുത്, അവരും മനുഷ്യരാണ്. അതുകൊണ്ട്, ഒരു കാരണവശാലും, ഒരു സാഹചര്യത്തിലും നമ്മുടെ ഡോക്ടര്‍മാര്‍ക്കെതിരെ പ്രകോപനം കൈക്കൊള്ളാതിരിക്കുക. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. ഇന്ന് ഈ ഡോക്ടേഴ്സ് ഡേയില്‍ നമുക്ക് നമ്മുടെ പ്രിയപ്പെട്ട ഡോക്ടര്‍മാരെ ഓര്‍ക്കാം. അവരെ മനസ്സിലാക്കാം. നന്ദിയോടെ അവരുടെ സേവനങ്ങളെ വിലമതിക്കാം.’ – സ്നേഹപൂര്‍വ്വം മോഹന്‍ലാല്‍.

Related Articles

Back to top button