KeralaLatest

വൃക്ഷത്തൈകള്‍ നട്ട് ലയണ്‍സ് ക്ലബ്

“Manju”

തൃശ്ശൂര്‍: നല്ല നാളെക്കായി നാടിനു തണലേകാന്‍ ലയണ്‍സ് ക്ലബ് മൂന്ന് ജില്ലകളിലായി ആയിരക്കണക്കിനു വൃക്ഷത്തൈകള്‍ നട്ടു. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് 170 ക്ലബ്ബുകളുടെ സഹകരണത്തോടെ ലയന്‍സ് ക്ലബ് നക്ഷത്രഫലങ്ങള്‍ നട്ടത്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് ഈ വര്‍ഷം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്‌ട് ഗവര്‍ണറായി തിരഞ്ഞെടുക്കുപ്പെട്ട ജോര്‍ജ് മോറേലി ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്. തുടര്‍ന്നു തൃശ്ശൂര്‍ റോയല്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ കോടന്നൂര്‍ ലയണ്‍സ് ക്ലബ് പുഴയ്ക്കലില്‍ വൃക്ഷത്തൈകളും നട്ടു.തൃശ്ശൂര്‍ കോര്‍പ്പേഷന്‍ കൗണ്‍സിലര്‍ എന്‍.പ്രസാദ് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു.

Related Articles

Back to top button