ClimateInternational

അന്റാർട്ടിക്കയിലെ താപനില 18.3 ഡിഗ്രിയിലെത്തി

“Manju”

ജനീവ: ലോകത്തെ മഞ്ഞുമൂടിക്കിടക്കുന്ന ധ്രുവപ്രദേശമായ അന്റാർട്ടിക്കയിലും ചൂട് വർദ്ധിക്കുന്നു. 2020 ഫെബ്രുവരി ആറിന് ഇവിടെ താപനില 18.3 ഡിഗ്രിയിലേക്ക് ഉയർന്നതായി ഐക്യരാഷ്ട്രസഭയുടെ വേൾഡ് മെറ്ററോളജിക്കൽ ഓർഗനൈസേഷൻ സ്ഥിരീകരിച്ചു. മേഖലയിലെ സീമോർ ദ്വീപിൽ 2020 ഫെബ്രുവരി 9ന് 20.7 ഡിഗ്രി താപനില രേഖപ്പെടു ത്തിയെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും വേൾഡ് മെറ്ററോളജിക്കൽ ഓർഗനൈസേഷൻ വ്യക്തമാക്കി.

ഇതുവരെ അനുഭവപ്പെട്ടതിൽ വെച്ച് കൂടിയ ചൂടാണ് അന്റാർട്ടിക്കയിൽ രേഖപ്പെടു ത്തിയതെന്ന് ഡബ്ല്യുഎംഒ കൂട്ടിച്ചേർത്തു. ഇതിന് മുൻപ് 2015 മാർച്ച് 24 ന് രേഖപ്പെടുത്തിയ 17.5 ഡിഗ്രിയായിരുന്നു മേഖലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായി കണക്കാക്കപ്പെട്ടിരുന്നത്. ഭൂമിയിലെ ഏറ്റവും വേഗത്തിൽ ചൂടേറുന്ന ഇടമായതിനാൽ തന്നെ അന്റാർട്ടിക്കയിലെ താപനില കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ പെറ്റേരി ടാലസ് പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഉൾപ്പെടെ ശരിയായ നിഗമനത്തിലെത്താനും മനസിലാക്കാനും ഇത് ആവശ്യമാണെന്നും പെറ്റേരി ടാലസ് കൂട്ടിച്ചേർത്തു. താപനിലയിലെ വ്യതിയാനത്തെക്കുറിച്ച് ലഭ്യമായ റിപ്പോർട്ടുകൾ വേൾഡ് മെറ്ററോളജിക്കൽ ഓർഗനൈ സേഷന്റെ കാലാവസ്ഥാ പരിശോധക കമ്മറ്റി വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഉയർന്ന താപനില സംബന്ധിച്ച് വ്യക്തത വരുത്തി റിപ്പോർട്ട് പുറത്തുവിട്ടത്. ലോകത്തെ മറ്റെല്ലാ ഭൂഖണ്ഡങ്ങളേയും അപേക്ഷിച്ച് താപനില ഏറെ സ്വാധീനിക്കുന്ന മേഖലയാണ് അന്റാർട്ടിക്ക.

 

Related Articles

Back to top button