InternationalLatest

ഇന്ത്യയിലെ കോവിഷില്‍ഡിന് അംഗീകാരം നല്‍കി യുകെ

“Manju”

ലണ്ടന്‍ : ഇന്ത്യയിലെ കോവിഷില്‍ഡിന് അംഗീകാരം നല്‍കി യുകെ. വാക്‌സിന്‍ യുകെയിലെ അസ്ട്രാസെനകയുടെ ഇന്ത്യന്‍ പതിപ്പാണെന്നും കോവിഷീല്‍ഡ് വാക്സീന്‍ എടുത്തതിന്റെ പേരില്‍ ആര്‍ക്കും യാത്രയ്ക്ക് തടസമുണ്ടാകില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

യൂറോപ്യന്‍ യൂണിയന്‍ പാസ്പോര്‍ട്ട് സ്കീമില്‍ കോവിഷീല്‍ഡിനെ ഉള്‍പ്പെടുത്താതിരുന്നതിന്റെ പേരിലുണ്ടായ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയാണ്. ഇന്ത്യന്‍ വാക്സീന്‍ അംഗീകരിക്കുന്നില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന വാക്സ‌ീന്‍ പാസ് ഇന്ത്യയിലും അംഗീകരിക്കുന്നില്ലെന്ന കടുത്ത നിലപാടിലായിരുന്നു ഇന്ത്യ.

നിലവിലെ സാഹചര്യത്തില്‍ എന്‍എച്ച്‌എസ് ആപ്പിലെ കോവിഡ് സര്‍ട്ടിഫിക്കേഷനും യൂറോപ്യന്‍ യൂണിയന്‍ അംഗീകാരമില്ല. എന്നാല്‍ ഇന്റര്‍നാഷനല്‍ ട്രാവല്‍ പുനരാരംഭിക്കുന്നതോടെ ഇത് നിര്‍ണായക രേഖയാകുമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button