IndiaLatest

രജനികാന്തിന്റെ റെക്കോര്‍ഡും തകര്‍ത്ത് ദളപതി വിജയ്

“Manju”

ചെന്നൈ ; ദളപതി വിജയ് യുടെ ആസ്തി കേട്ട ഞെട്ടലിലാണ് ആരാധകര്‍. 56 മില്യണ്‍ അഥവാ 410 കോടി രൂപയാണ് താരത്തിന്റെ ആസ്തി. തമിഴില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള താരവും വിജയ് യാണ് . 100 മുതല്‍ 120 കോടി വരെയാണ് വിജയുടെ വാര്‍ഷിക വരുമാനമായി കണക്കാക്കുന്നത്. സിനിമകള്‍ക്ക് പുറമെ പരസ്യങ്ങളിലും താരം അഭിനയിക്കാറുണ്ട്. പരസ്യങ്ങളിലൂടെ 10 കോടി രൂപയാണ് വിജയുടെ വരുമാനം.

നിരവധി ആഡംബര വാഹനങ്ങളും കൈവശമുളള താരമാണ് വിജയ്. 6 കോടി രൂപയുടെ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, 1.30 കോടിയുടെ ഓഡി എ 8, 75 ലക്ഷം വിലയുളള ബിഎംഡബ്യൂ സീരീസ് 5, 90 ലക്ഷം വിലയുളള ബിഎംഡബ്യൂ എക്‌സ് 6, 35 ലക്ഷം വിലയുളള മിനി കൂപ്പര്‍ തുടങ്ങിയ വാഹനങ്ങള്‍ വിജയ്ക്ക് സ്വന്തമായുണ്ട്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ബീസ്റ്റ് എന്ന ചിത്രത്തില്‍ 100കോടി വാങ്ങി, രജനികാന്തിന്റെ റെക്കോഡ് തകര്‍ത്തതായും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

Related Articles

Back to top button