KeralaLatest

വോട്ടര്‍പ്പട്ടിക ചോര്‍ത്തിയതായുള്ള പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു

“Manju”

തിരുവനന്തപുരം: വോട്ടര്‍പ്പട്ടിക ചോര്‍ത്തിയെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. 2.67 കോടി വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ചോര്‍ന്നുവെന്നാണ് കമീഷന്‍റെ പരാതി. ഗൂഢാലോചന, മോഷണം, ഐ.ടി ആക്ടിലെ വിവിധ ചട്ടങ്ങള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമീഷന്‍റെ ഒാഫീസിലെ ലാപ് ടോപ്പില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

സംസ്ഥാനത്തെ നാലു ലക്ഷത്തോളം പേര്‍ക്ക് ഇരട്ട വോട്ടുണ്ടെന്ന് വെളിപ്പെടുത്തിയ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇത്തരത്തില്‍ വോട്ടുള്ളവരുടെ വിശദാംശങ്ങള്‍ പുറത്തുവിടുകയും ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു ഇത്.

ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസര്‍, ഇരട്ട വോട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. വിശദ പരിശോധനയില്‍ കമീഷന്‍റെ ഒാഫീസിലെ ലാപ്ടോപ്പില്‍ നിന്ന് 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചേര്‍ന്നുവെന്ന് കണ്ടെത്തി. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഒാഫീസര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയത്. അതേസമയം വോട്ടര്‍പ്പട്ടിക രഹസ്യരേഖയല്ലെന്നും വോട്ടര്‍മാരുടെ വിവരങ്ങള്‍ തെരഞ്ഞെുപ്പ് കമീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണെന്നും ആണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

Related Articles

Back to top button