KeralaLatest

അര്‍ജ്ജുന്‍ ആയങ്കിയുടെ ഭാര്യയെയും ചോദ്യം ചെയ്യും

“Manju”

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായു ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റു ചെയ്ത അര്‍ജ്ജുന്‍ ആയങ്കിയുടെ ഭാര്യയെയും കസ്റ്റംസ് ചോദ്യം ചെയ്യും.കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച്‌ ഇവര്‍ക്ക് നോട്ടീസ് നല്‍കിയതായാണ് വിവരം.കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടുന്നതിന്റെ ഭാഗമായിട്ടാണ് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കന്നതെന്നാണ് അറിയുന്നത്.അര്‍ജ്ജുന്‍ ആയങ്കിയെയുമായി കസ്റ്റംസ് ഇയാളുടെ വീട്ടില്‍ അടക്കം കണ്ണൂരില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.തെളിവെടുപ്പിന് ശേഷം ഇന്ന് രാത്രിയോടെ അര്‍ജ്ജുന്‍ ആയങ്കിയെ കൊച്ചിയില്‍ എത്തിക്കും.

Related Articles

Back to top button