KeralaLatest

വികസനത്തില്‍ രാഷ്ട്രീയം കാണിക്കരുത്: കെ.മുരളീധരൻ

“Manju”

വി.എം.സുരേഷ് കുമാർ

വടകര: വികസനത്തില്‍ ഒരിക്കലും രാഷ്ട്രീയം കാണിക്കരുതെന്ന് കെ.മുരളീധരന്‍ എംപി. അരൂര്‍ പുളിയച്ചേരിതാഴ-കിഴക്കയില്‍ മുക്ക് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കപ്പെട്ടാല്‍ എല്ലാവരുടേയും ജനപ്രതിനിധിയാണ്. ഒരു കൂട്ടായ്മയിലൂടെ നാട്ടില്‍ വികസമെത്തിക്കാന്‍ എല്ലാവരും മുന്നോട്ട് വരണം.-അദ്ദേഹം പറഞ്ഞു. എംപി ഫണ്ടില്‍ നിന്ന് 14.90 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് വികസിപ്പിച്ചത്. പുറമേരി പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം പി ശ്രീലത, പി കെ കണാരന്‍, എ പി മുനീര്‍, ടി കെ രാഘവന്‍, എം അബ്ദുല്‍ഗഫൂര്‍, സി ടി കെ അമ്മത് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button