KeralaKollamLatest

അഞ്ചു മിനിട്ടിൽ അൻപത് യോഗാസനം; ഋത്വിക ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ

“Manju”

റിപ്പോർട്ട് : മഹേഷ് കൊല്ലം

കൊല്ലം : അഞ്ചു മിനിട്ടും നാൽപ്പത്തിയാറു സെക്കന്റും കൊണ്ട് അൻപത് യോഗാസനങ്ങൾ ചെയ്തു നാലുവയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. കൊല്ലം കാവനാട് കന്നിമേൽചേരി കൃഷ്ണകൃപയിൽ ഋത്വികയാണ് യോഗയിലെ താരം . ഇക്കഴിഞ്ഞ ജൂൺ 23 നാണ് ഈ നാലുവയസുകാരിയുടെ പെർഫോമൻസ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിലേക്ക് അയക്കുന്നത്. നാലു മിനിട്ട് കൊണ്ട് പതിനാലു യോഗാസനങ്ങൾ ചെയ്യുന്നതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഇതു മറികടന്നാണ് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ യോഗാസനങ്ങൾ ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായി ഋത്വിക തെരഞ്ഞെടുക്കപ്പെട്ടത്. 5 മിനിട്ടും 45 സെക്കന്റും 65 മൈൽസെക്കന്റുമാണ് ഋത്വികയുടെ റെക്കോർഡ്. ആയൂർവേദ ഡോക്ടറായ അമ്മ രേഷ്മ കൃഷ്ണൻ ലോക്ഡൗൺ കാലത്ത് ഓൺലൈനിൽ യോഗ ക്ലാസുകൾ എടുക്കുമായിരുന്നു. അമ്മയോടോപ്പം കൂടിയ കൊച്ചു മിടുക്കി വളരെ വേഗം യോഗാസനങ്ങൾ ഹൃദ്യസ്ഥമാക്കി. മകളൂടെ താൽപ്പര്യം അറിഞ്ഞ അമ്മ കുട്ടിക്ക് പരിശീലനം നൽകിയതോടെ അസാമാന്യ മെയ് വഴക്കത്തോടെ ഋത്വിക യോഗമുറകൾ ചെയ്യാൻ തുടങ്ങി. ഇതു ശ്രദ്ധയിൽപ്പെട്ടതോടെ ടൈമർ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് നിമിഷനേരത്തിനുള്ളിൽ ഓരോ യോഗമുറയും ചെയ്യാൻ ഋത്വികക്ക് കഴിയുന്നുവെന്ന് മനസിലാക്കിയത്. തുടർന്ന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും ഇന്ത്യ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും നിബന്ധനകൾ പ്രകാരം വീഡീയോ അപ്‌‌ലോഡ് ചെയ്യുകയായിരുന്നു. ഇന്നലെയാണ് മകൾ ഈ അഭിമാനനേട്ടം സ്വന്തമാക്കിയതിന്റെ ഈമെയിൽ സന്ദേശം ലഭിച്ചെതെന്ന് അമ്മയായ ഡോ.രേഷ്മ പറയുന്നു. വെങ്കിടകൃഷ്ണനാണ് അച്ഛൻ. രണ്ടുവയസ്സുകാരി സ്വാഗത. വി അനിയത്തിയാണ്.

Related Articles

Back to top button