InternationalLatest

മൊഡേണ വാക്​സിന്​ യു.എ.ഇ.യുടെ അനുമതി

“Manju”

Emergency use of modern vaccine in the UAE
ദുബൈ: ​മൊഡേണ വാക്​സി​െന്‍റ അടിയന്തര ഉപയോഗത്തിന്​​ യു.എ.ഇ അനുമതി നല്‍കി. ഇതോടെ യു.എ.ഇ അംഗീകരിച്ച വാക്​സിനുകളുടെ എണ്ണം അഞ്ചായി. സിനോഫാം, ആസ്​ട്രസെനക, ഫൈസര്‍, ​സ്​പുട്​നിക്​ എന്നിവയാണ്​ യു.എ.ഇ അംഗീകരിച്ച വാക്​സിനുകള്‍.
ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക്​ ശേഷമാണ്​ വാക്​സിന്‍ വിതര​ണത്തിനൊരുങ്ങുന്നത്​. പരീക്ഷണത്തില്‍ ഫലപ്രദവും സുരക്ഷിതവുമാണെന്ന്​ കണ്ടെത്തിയിരുന്നു. 94 ശതമാനം ഫലപ്രദമാണെന്നാണ്​ വിലയിരുത്തല്‍. വാക്​സിനെടുക്കുന്നവര്‍ക്ക്​ കോവിഡ്​ ബാധിച്ചാലും ആശുപത്രിവാസം ആവശ്യം വരില്ലെന്നും കരുതുന്നു. യു.എ.ഇ കേന്ദ്രീകരിച്ച്‌​ പ്രവര്‍ത്തിക്കുന്ന മജന്ത ഇന്‍വസ്​റ്റുമെന്‍റുമായി സഹകരിച്ചാണ്​ വാക്​സിന്‍ വിതരണം​. കോവിഡിനെതിരായ പോരാട്ടത്തിന്​ ബലം നല്‍കുന്നതാണ്​ പുതിയ വാക്​സിന്​ അംഗീകാരം നല്‍കിയ തീരുമാനമെന്ന്​ അധികൃതര്‍ പറഞ്ഞു.
രാജ്യത്ത്​ ഏറ്റവും കൂടുതല്‍ വിതരണം ചെയ്യുന്നത്​ ഫൈസറും സിനോഫാമുമാണ്​. ഫൈസറിന്​ സമാനമായ എം.ആര്‍.എന്‍.എ ടെക്​നോളജിയാണ്​ മൊഡേണയിലും ഉപയോഗിക്കുന്നത്​. നാലാഴ്​ചയുടെ ഇടവേളയിലാണ്​ രണ്ട്​ ഡോസ്​ എടുക്കേണ്ടത്​. രണ്ടാം ഡോസ്​ എടുത്ത ശേഷം രണ്ടാഴ്​ച പിന്നിടു​േമ്ബാള്‍ ശരീരം പൂര്‍ണ പ്രതിരോധശേഷി കൈവരിക്കും. ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ ബീറ്റ, ഗാമ വേര്‍ഷനുകളെ പ്രതിരോധിക്കാന്‍ ഫലപ്രദമായ ബൂസ്​റ്റര്‍ ഡോസ്​ മേയില്‍ മൊഡേണ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button