IndiaLatest

ഭാര്യയില്‍ നിന്ന്​ മാറിനില്‍ക്കാന്‍ വ്യാജ കോവിഡ്​ സര്‍ട്ടിഫിക്കറ്റ്​

“Manju”

ഇന്‍ഡോര്‍: ഭാര്യയില്‍ നിന്ന്​ മാറിനില്‍ക്കാന്‍ വ്യാജ കോവിഡ്​ സര്‍ട്ടിഫിക്കറ്റ്​ ഉണ്ടാക്കിയ യുവാവ്​ ഒടുവില്‍ കുടുങ്ങി. സ്വകാര്യ ലബോറട്ടറിയുടെ വെബ്‌സൈറ്റില്‍ നിന്ന് മറ്റൊരാളുടെ കോവിഡ് -19 പോസിറ്റീവ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുകയും പേരില്‍ മാറ്റംവരുത്തുകയുമായിരുന്നു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 26 കാരനാണ്​ കോവിഡ് റിപ്പോര്‍ട്ട് വ്യാജമായി ഉണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ വിവാഹിതനായിരുന്നു. എന്നാല്‍ ചില വ്യക്തിപരമായ കാര്യങ്ങള്‍ കാരണം ഭാര്യയില്‍ നിന്ന് മാറിനില്‍ക്കുന്നതിനായിരുന്നു തിരിമറി നടത്തിയത്​.സ്വകാര്യ ലബോറട്ടറിയുടെ വെബ്‌സൈറ്റില്‍ നിന്ന് മറ്റൊരാളുടെ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്​തായിരുന്നു തട്ടിപ്പെന്ന്​ ഛോട്ടി ഗട്ടോലി പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള സഞ്ജയ് ഷുല്‍ക്ക പറഞ്ഞു.

വാട്‌സ്‌ആപ്പ് വഴി വ്യാജ റിപ്പോര്‍ട്ട് പിതാവിനും ഭാര്യക്കും അയച്ച അദ്ദേഹം വീട്ടില്‍ നിന്ന് അപ്രത്യക്ഷനായി. എന്നാല്‍ രോഗബാധയുടെ ലക്ഷണമൊന്നും കാണിക്കാത്തതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് സംശയം തോന്നി. സ്വകാര്യ ലബോറട്ടറിയുമായി ബന്ധപ്പെട്ടപ്പോഴാണ്​ സത്യം മനസിലായതെന്നും പൊലീസ്​ പറഞ്ഞു.

Related Articles

Back to top button