IndiaLatest

തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ തുറന്നു; തേങ്ങയുടച്ചും പടക്കം പൊട്ടിച്ചും ആഘോഷം, മാസ്‌ക് ഇല്ലാത്തവര്‍ക്ക് മദ്യമില്ല

“Manju”

കോയമ്പത്തൂ‌ര്‍: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ ഇളവുകള്‍ അനുവദിച്ചു. ഇതോടെ മറ്റ് സ്ഥാപനങ്ങള്‍ക്കൊപ്പം മദ്യശാലകളും തുറന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ മാത്രമേ വില്‍പന അനുവദിക്കുന്നുള‌ളു. മാത്രമല്ല മാസ്‌ക് ശരിയായ രീതിയില്‍ ധരിച്ച്‌ വരുന്നവര്‍ക്കേ മദ്യം നല്‍കൂ.
മദ്യശാലകള്‍ തുറന്ന സന്തോഷത്തില്‍ കോയമ്പത്തൂര്‍ നഗരത്തിലുള്‍പ്പടെ പലയിടത്തും മദ്യപാനികള്‍ വില്‍പനശാലകള്‍ക്ക് മുന്നില്‍ തേങ്ങയുടച്ചും പടക്കങ്ങള്‍ പൊട്ടിച്ചും സംഗതി ആഘോഷമാക്കി. രണ്ട് മാസത്തിന് ശേഷമാണ് മദ്യഷോപ്പുകള്‍ തുറക്കുന്നത്. എന്നാല്‍ ഡിഎം‌കെ സ‌ര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ ബിജെപിയും എ‌ഐ‌ഡി‌എം‌കെയും പ്രതിഷേധിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ഡിഎം‌കെ വിമര്‍ശിച്ചതിനെയാണ് ഈ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ കൃത്യമായ കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായാണ് സര്‍ക്കാ‌ര്‍ അറിയിച്ചത്. 3867 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്‌തത്.

Related Articles

Back to top button