IndiaLatest

ധോണി ഇനി പരിശീലകന്‍

“Manju”

സിഡ്നി: ഐപിഎല്‍ 15-ാം സീസണ് മുന്നോടിയായുള്ള മെഗാ ലേലത്തിന്റെ ഭാഗമായി നായകന്‍ എം എസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകനായി നിയമിക്കുമെന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. 2022 ഐപിഎല്ലില്‍ ധോണിയെ ചെന്നൈ വിട്ടുകളയില്ലെന്നും പരിശീലകനായി ടീമിലേക്ക് തിരികെ എത്തിക്കുമെന്നും ബ്രാഡ് ഹോഗ് ട്വിറ്ററില്‍ കുറിച്ചു.

‘ധോണി ചെന്നൈ വിടുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം ടീമിന്റെ മഹാരാജയാണ്. ടീമിന്റെ പരിശീലകനായി ധോണിയെ അവര്‍ തിരിച്ചെത്തിക്കും’ ബ്രാഡ് ഹോഗ് ട്വിറ്ററില്‍ കുറിച്ചു. ഹോഗിന്റെ പ്രവചിക്കലിനെ ചുറ്റിപ്പറ്റി വിഭിന്ന അഭിപ്രായമാണ് ഉയരുന്നത്. ടീം നിലനിര്‍ത്തുന്ന നാല് പേരില്‍ ഒരാള്‍ ധോണിയായിരിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ധോണിയെ ടീമിലെടുത്താല്‍ തന്നെ മൂന്നു വര്‍ഷം ടീമിനായി കളിക്കാന്‍ സാധിക്കുമോ എന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതിനാല്‍ തന്നെ ധോണി ഈ സീസണോടെ ഐപിഎല്ലില്‍ നിന്നും വിരമിക്കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ ഹോഗ് പറഞ്ഞതില്‍ കാര്യമുണ്ട്. ധോണിയെ പോലെയൊരു പ്രതിഭാശാലിയെ വിട്ടുകളയാതെ പരിശീലകനായി ടീം നിലനിര്‍ത്താനാണ് സാധ്യത.

Related Articles

Back to top button