IndiaLatest

മാറ്റമില്ലാതെ പെട്രോള്‍ വില

“Manju”

ന്യൂഡല്‍ഹി: ഇന്ധന റീട്ടെയിലര്‍മാരുടെ വില വിജ്ഞാപന പ്രകാരം പെട്രോളിന്റെ വില കഴിഞ്ഞ ദിവസം പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തിയ ശേഷം ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഡീസല്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വില ഒരേ നിലയില്‍ തന്നെയാണ്.

ജൂലൈ 5 ന് ഉണ്ടായ വര്‍ധന ഡല്‍ഹിയിലെ പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്കരികില്‍ എത്തിച്ചു. ദേശീയ തലസ്ഥാനത്തെ പെട്രോള്‍ വില ലിറ്ററിന് 99.9 രൂപയായി ഉയര്‍ന്നിരുന്നു. ഡീസല്‍ ലിറ്ററിന് 89.4 രൂപയാണ് വിലയെന്ന് ഭാരത് പെട്രോളിയത്തിന്റെ വിലവിവര പട്ടിക സൂചിപ്പിക്കുന്നു. ഇന്ധനവില ഇതുവരെ ലിറ്ററിന് 100 രൂപയിലെത്തിയിട്ടില്ലാത്ത രണ്ട് മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഒന്നാണ് ഡല്‍ഹി. മറ്റൊന്ന് കൊല്‍ക്കത്തയും. ജൂലൈ 5 ലെ വര്‍ദ്ധനവില്‍ കൊല്‍ക്കത്തയില്‍ പെട്രോള്‍ വില ലിറ്ററിന് 99.8 രൂപയായി. കൊല്‍ക്കത്തയില്‍ ഡീസലിന് വില ലിറ്ററിന് 92.31 രൂപയാണ്.

Related Articles

Back to top button