LatestThiruvananthapuram

കൂട്ടുകാര്‍ തമാശയ്ക്ക് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു; ആറാംക്ലാസ്സുകാരന്‍ ആത്മഹത്യ ചെയ്തു.

“Manju”

വിഴിഞ്ഞം: കൂട്ടുകാര്‍ തമാശയ്ക്ക് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതിനെ തുടര്‍ന്ന് ആറാംക്ലാസുകാരന്‍ തൂങ്ങി മരിച്ചു. വിഴിഞ്ഞം മുക്കോല മുടുപാറ കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ മനോജിന്റെയും നിജിയുടെയും മകന്‍ ആദിത്യനാ(12)ണ് വീടിനുളളില്‍ തൂങ്ങിമരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അമ്മ പുറത്തുപോയ സമയത്താണ് സംഭവം.
രണ്ടാഴ്ച മുമ്ബ് ആദിത്യന്‍ പഠിക്കുന്ന വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നു. ഈ ഫോണുപയോഗിച്ചു കളിക്കുന്നതിനിടയില്‍ മറ്റു കുട്ടികള്‍ തമാശയ്ക്ക് ഫോണ്‍ തട്ടിയെടുത്തു. ഇതിന്റെ വിഷമത്തില്‍ ആദിത്യന്‍ മുറിക്കുള്ളില്‍ കയറി കതകടച്ചു. എന്നാല്‍ ഏറെനേരം കാണാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ അയല്‍വീട്ടിലെത്തി കാര്യമറിയിച്ചു. അയല്‍ക്കാരെത്തി മുറി തള്ളിത്തുറന്നപ്പോഴാണ് ജനാലയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കുട്ടിയെ കാണുകയായിരുന്നു.
ഉടന്‍ തന്നെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു. അശ്വിന്‍, അനന്യ എന്നിവര്‍ സഹോദരങ്ങളാണ്.

Related Articles

Back to top button