International

ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ റോക്കറ്റാക്രമണം

“Manju”

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഭീകരരുടെ റോക്കറ്റ് ആക്രമണം. മൂന്ന് റോക്കറ്റുകളാണ് സൈനിക താവളത്തിൽ പതിച്ചത്. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇറാഖിൽ അമേരിക്ക സ്ഥാപിച്ചിരിക്കുന്ന അയ്ൻ-അൽ-അസദ് വ്യോമതാവളത്തിലാണ് റോക്കറ്റുകൾ പതിച്ചത്.

സമീപ പ്രദേശത്തെ ആൻബർ ജില്ലയിൽ നിന്നും റോക്കറ്റ് ലോഞ്ചറുകളുടെ അവശിഷ്ടം കണ്ടെത്തിയതായി ഇറാഖ് സൈന്യം അറിയിച്ചു.ഇറാഖ് സൈന്യം അന്വേഷണം ആരംഭിച്ചു.
അമേരിക്കയുടെ അയ്ൻ-അൽ-അസദ് വ്യോമതാവളം നിരവധി തവണയായി ഭീകരരുടെ സ്ഥിരം ലക്ഷ്യമാണ്. കഴിഞ്ഞ മാസവും ഇറാഖ് സിറിയ അതിർത്തിയിലെ ഭീകരരുടെ താവളങ്ങൾക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു.

പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സസ് എന്ന് വിളിക്കുന്ന ഭീകര സംഘടനയുടെ നാല് പേർ അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം റോക്കറ്റാക്രമണം നടത്തിയാണ് സിറിയൻ ഭീകരർ തിരിച്ചടിച്ചത്. ഇതിനിടെ അമേരിക്കയ്‌ക്കെതിരെ ആക്രമണത്തിന് ഭീകരരെ പ്രേരിപ്പിക്കുന്നത് തങ്ങളല്ലെന്ന പ്രസ്താവനയുമായി സിറിയ രംഗത്ത് എത്തി.

Related Articles

Back to top button