Kerala

കാർഗിൽ രക്തസാക്ഷി വീരജവാൻ ലാൻസ് നായ്ക് പി.കെ.സന്തോഷ് കുമാറിനെ അനുസ്മരിച്ചു.

“Manju”

കോട്ടയം: കാർഗിൽ രക്തസാക്ഷി വീരജവാൻ ലാൻസ് നായ്ക് പി.കെ.സന്തോഷ് കുമാറിനെ സ്മരിച്ച് നാടും നഗരവും. തൊടുപുഴ വെട്ടിമറ്റത്തെ സ്മൃതി മണ്ഡപത്തിലെത്തി എൻ.സി.സിയും , ഗ്രാമ പഞ്ചായത്തും സന്നദ്ധ സംഘടനകളും പുഷ്പാർച്ചന നടത്തി. സേനാ മെഡൽ ജേതാവ് കൂടിയായ ജവാന്റെ സ്മൃതി മണ്ഡപം ഒരു യുദ്ധ സ്മാരകമായി ഉയർത്തണമെന്ന ഏവരും അഭിപ്രായപ്പെട്ടു.
കാർഗിൽ യുദ്ധത്തിൽ 1999 ജൂലൈ ആറിനു ശത്രുവിന്റെ വെടിയുണ്ട വിരിമാറിലേറ്റ് വീരസ്വർഗ്ഗം പൂകിയ ലാൻസ് നായ്ക് പി.കെ. സന്തോഷ് കുമാറിന്റെ 22-ാമതു രക്തസാക്ഷിത്വ ദിനമാണ് ചൊവ്വഴ്ച സമുചിതമായ് ആചരിച്ചത്. എൻ സി സി പതിനെട്ടാം ബറ്റാലിയൻ ന്യൂമാൻ കോളേജ് യൂണിറ്റ്, വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത്, സേവാഭാരതി, യുവ ക്ളബ്ബ് തുടങ്ങിയവർ വെട്ടിമറ്റത്തെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി വീര ജവാനെ…

Related Articles

Back to top button