KeralaLatest

രോ​ഗിയുടെ കണ്ണില്‍ സൂചി വീണ് കാഴ്ച നഷ്ടമായി

“Manju”

കാസര്‍കോട്: ആശുപത്രിയില്‍ പനി ബാധിച്ച്‌ കിടത്തി ചികിത്സയിലായിരുന്നയാളുടെ കണ്ണിന്റെ കൃഷ്ണമണിയിലേക്ക്, ഗ്ലൂക്കോസ് കുപ്പിയില്‍ കുത്തിവച്ചിരുന്ന സൂചി വീണു. ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സയില്‍ ആയിരുന്ന പടുപ്പ് പുളിങ്കാല സ്വദേശി പി.ഡി.ബിനോയ്(42)യുടെ ഇടതു കണ്ണിലേക്കാണ് കട്ടിലിനോടു ചേര്‍ത്തു വച്ചിരുന്ന ഗ്ലൂക്കോസ് കുപ്പിയില്‍ നിന്നു സൂചി വീണത്. ഇതോടെ കണ്ണിന്റെ കാഴ്ച ശക്തി നഷപ്പെട്ടതായി ബിനോയ് പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 11 നായിരുന്നു ബിനോയിയെ ആശുപത്രിയില്‍ പ്രവേശിച്ചത്. സൂചി കണ്ണില്‍ വീണതിനെത്തുടര്‍ന്ന് ഡ്യൂട്ടി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കണ്ണിനു കുഴപ്പമൊന്നുമില്ലെന്നും പേടിക്കേണ്ടതില്ലെന്നും പറഞ്ഞതായി ബിനോയ് പറയുന്നു.
അടുത്ത ദിവസങ്ങളില്‍ ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതോടെ പരിയാരം മെഡിക്കല്‍ കോളജില്‍ 4 ദിവസത്തോളം ചികിത്സിച്ചു. പനി ഭേദമായി വീട്ടില്‍ എത്തിയപ്പോഴാണ് കണ്ണിന്റെ വേദന കൂടുതലായത്. ഇതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കണ്ണ് പരിശോധിച്ചപ്പോള്‍ കണ്ണിനു തിമിരം വന്ന് നിറഞ്ഞതിനാല്‍‌ ഓപ്പറേഷന്‍ ചെയ്ത് ലെന്‍സ് മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button