KeralaLatestThiruvananthapuram

ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

“Manju”

വർക്കല: ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ (99) സമാധിയായി. ദീർഘനാൾ ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നു വൈകിട്ട് അഞ്ചിന് സമാധിയിരുത്തുമെന്ന് മഠം അധികൃതർ അറിയിച്ചു. ഇരുപത്തിരണ്ടാം വയസ്സിൽ ശിവഗിരിയിലെത്തിയ സ്വാമി പ്രകാശാനന്ദ, 1977ൽ ജനറൽ സെക്രട്ടറിയായും 2006 മുതൽ പത്തുവർഷം ട്രസ്റ്റ് അധ്യക്ഷ ചുമതലയും വഹിച്ചു. 1922 ഡിസംബറിലാണ് ജനനം.

Related Articles

Back to top button