IndiaKasaragodLatest

പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക കോവിഡ് വാക്‌സിൻ സെന്ററുകൾ

“Manju”

കാസര്‍കോട്​: കര്‍ണാടകയില്‍ വിവിധ കോഴ്‌സുകളില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പരീക്ഷയെഴുതാന്‍ പോകുന്ന 18ന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് ബുധനാഴ്​ച വാക്സിനേഷന്‍ നല്‍കുന്നതിനായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബല്ല, കാഞ്ഞങ്ങാട്, വ്യാപാരി ഭവന്‍ ഹൊസങ്കടി എന്നീ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.

വാക്സിന്‍ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റ് സഹിതം ഈ കേന്ദ്രങ്ങളില്‍ ഹാജരാകണം. രാവിലെ ഒമ്പതുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് വാക്സിനേഷന്‍ സമയം. ഓരോ കേന്ദ്രങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ലഭിക്കുന്ന ആദ്യത്തെ 300 പേര്‍ക്ക് വീതം വാക്സിനേഷന്‍ നല്‍കും. ജില്ലയില്‍ ആവശ്യമായ വാക്സിന്‍ ലഭ്യമാകുന്ന മുറക്ക് വരുംദിവസങ്ങളില്‍ മറ്റു ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷന് സൗകര്യമൊരുക്കും.

Related Articles

Back to top button